ബ്രസല്‍സ്: കോവിഡിനെ തുടര്‍ന്ന് അടച്ച അതിര്‍ത്തികള്‍ ജൂലായ് ഒന്ന് മുതല്‍ തുറക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനം. എന്നാല്‍, അമേരിക്കയെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് അമേരിക്കയെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്്. ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കും അനുമതിയില്ല.
അതേസമയം, പട്ടികയില്‍ ചൈന ഉള്‍പ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ യാത്രക്കാര്‍ക്ക് സമാനമായ രീതിയില്‍ ചൈനയിലേക്ക് പ്രവേശനം അനുവദിക്കണമെന്ന വ്യവസ്ഥയിലാണ് ചൈനയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കേസുകള്‍ കുറയുന്ന രാജ്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. അതിന്റെഅടിസ്ഥാനത്തില്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഈ പട്ടിക പരിഷ്‌കരിക്കുന്നമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്.
കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഉറുഗ്വായ്, അള്‍ജീരിയ, ജോര്‍ജിയ, മൊറോക്കോ, സെര്‍ബിയ, സൗത്ത് കൊറിയ, തായ്‌ലാന്‍ഡ്, ടുണീഷ്യ, മൊണ്ടിനെഗ്രോ, റുവാണ്ട, ചൈന എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം നല്‍കുക.
from mangalam.com https://ift.tt/2YOhOUE
via IFTTT
No comments:
Post a Comment