ജോസ് കെ. മാണി വിഭാഗത്തെ ബി.ജെ.പി. റാഞ്ചാതിരിക്കാന്‍ ജാഗ്രതയോടെ സി.പി.എം. ; കാനത്തെ അനുനയിപ്പിക്കാന്‍ കോടിയേരിയും വിജയരാഘവനും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 30, 2020

ജോസ് കെ. മാണി വിഭാഗത്തെ ബി.ജെ.പി. റാഞ്ചാതിരിക്കാന്‍ ജാഗ്രതയോടെ സി.പി.എം. ; കാനത്തെ അനുനയിപ്പിക്കാന്‍ കോടിയേരിയും വിജയരാഘവനും

തിരുവനന്തപുരം: യു.ഡി.എഫ്. പുറത്താക്കിയ കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തെ ബി.ജെ.പി. റാഞ്ചാതിരിക്കാന്‍ ജാഗ്രതയോടെ സി.പി.എം. നേതൃത്വം. ആസന്നമായ തദ്ദേശതെരഞ്ഞെടുപ്പില്‍ ജോസ് പക്ഷം പിന്തുണച്ചാല്‍ മധ്യകേരളത്തിലുള്‍പ്പെടെ ബി.ജെ.പിക്കു നേട്ടമാകും. അതുകൊണ്ടുതന്നെ അവര്‍ യു.ഡി.എഫിലേക്കു മടങ്ങിയാലും വേണ്ടില്ല, ബി.ജെ.പിക്കൊപ്പം ചേരരുതെന്നാണു സി.പി.എം. താത്പര്യം.

ജോസ് പക്ഷത്തെ എല്‍.ഡി.എഫിലെത്തിക്കാന്‍ സി.പി.ഐയുടെ, പ്രത്യേകിച്ചു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ, എതിര്‍പ്പ് മാത്രമാണു സി.പി.എമ്മിനു മുന്നിലുള്ള തടസം. സി.പി.ഐ. അസിസ്റ്റന്റ് സെക്രട്ടറിമാരായ പ്രകാശ് ബാബുവിനും സത്യന്‍ മൊകേരിക്കും ഇക്കാര്യത്തില്‍ കാനത്തിന്റെയത്ര കടുംപിടിത്തമില്ല. കാനത്തെ മെരുക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവനെയുമാണു സി.പി.എം. ചുമതലപ്പെടുത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി െഫെനലായ തദ്ദേശതെരഞ്ഞെടുപ്പില്‍ ജോസ് പക്ഷത്തെ എങ്ങനെയും ഒപ്പം നിര്‍ത്തുകയാണു ലക്ഷ്യം. ഇതിനായി റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടന്നതായാണു സൂചന.

ബി.ജെ.പിയോടു ചേരാന്‍ മാത്രം നിലപാടില്ലാത്തവരാണു ജോസ് പക്ഷമെന്നു കരുതുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. എല്ലാം കലങ്ങിത്തെളിയട്ടെയെന്നു കോടിയേരിയും. ഇതു രണ്ടും ജോസ് പക്ഷത്തിനു പ്രതീക്ഷയേകുന്നു. ജോസ് പക്ഷത്തെ എങ്ങനെയും തിരിച്ചുകൊണ്ടുവരണമെന്ന നിലപാടാണു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുള്ളത്. എന്നാല്‍, അതിനുവേണ്ടി കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദം രാജിവച്ച് വിട്ടുവീഴ്ചയ്ക്കു ജോസ് പക്ഷം തയാറല്ല.

തദ്ദേശതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു കരുത്ത് തെളിയിച്ചാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിയുടെ സിറ്റിങ് സീറ്റ് പാലാ വിട്ടുകിട്ടണമെന്നാകും എല്‍.ഡി.എഫിനോടുള്ള ജോസ് പക്ഷത്തിന്റെ പ്രധാന ആവശ്യം. നിലവില്‍ കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, സ്‌കറിയാ തോമസ് വിഭാഗങ്ങള്‍ ഒപ്പമുള്ള ഇടതുമുന്നണിക്കു ജോസ് വിഭാഗത്തെക്കൂടി കിട്ടിയാല്‍ കോട്ടയത്തെ കോണ്‍ഗ്രസ് കുത്തക തകര്‍ക്കാമെന്നാണു കണക്കുകൂട്ടല്‍. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും പുതിയ ബാന്ധവം ഗുണംചെയ്യും.



from mangalam.com https://ift.tt/31tCsLr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages