തിരൂർ: രാത്രി ലോട്ടറിക്കടയുടെ ചുമർ കുത്തിത്തുറന്ന് മോഷണം നടത്താൻ കയറി. പിറ്റേന്ന് അതേ കടയിൽ തൊഴിലാളിയായെത്തി താൻ തുരന്ന ചുമർ അടച്ച് കൂലിവാങ്ങി കൂളായി സ്ഥലംവിടുകയും ചെയ്തു.മോഷണങ്ങൾക്ക് പിടിക്കപ്പെട്ടയാൾ പോലീസിനോടു നടത്തിയ കുറ്റസമ്മതത്തിലാണിതെല്ലാം ‘മണിമണിയായി’ പറഞ്ഞത്.പുത്തനത്താണിയിലെ ഭാഗ്യധാരാ ലോട്ടറിക്കടയിലായിരുന്നു സംഭവം. കടയുടെ ചുമർ ശരിയാക്കാൻ ഒരാളെത്തേടിനടന്ന കടക്കാരൻ അതിനായി കണ്ടെത്തിയത് പുകയില്ലാത്ത അടുപ്പുണ്ടാക്കുന്ന രണ്ടത്താണി അച്ചിപ്ര മേലേതിൽ അബ്ദുൾസമദിനെ(32)യായിരുന്നു.അബ്ദുൾസമദ് ചുമരിലെ ദ്വാരമടച്ച് കൂലിയും വാങ്ങി. കവർച്ചക്കേസുകളിൽ അറസ്റ്റിലായി ജയിലിലായ സമദിനെ കൽപ്പകഞ്ചേരി സി.ഐ ഷൈജു ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിലെടുത്തപ്പോഴാണ് പോലീസിനോട് മനസ്സുതുറന്നത്.ചുമർതുരന്ന് കടയുടെ അകത്തുകയറുക, തെളിവുനശിപ്പിക്കാനും വിരലടയാളം ലഭിക്കാതിരിക്കാനും കടയ്ക്കുള്ളിൽ തീയിടുക എന്നിവ സമദിന്റെ തന്ത്രമാണ്. പുത്തനത്താണിയിലും രണ്ടത്താണിയിലുമായി കടകൾ കുത്തിത്തുറന്നതിന് ആറുകേസുകൾ സമദിന്റെ പേരിലുണ്ട്. രണ്ടു ലോട്ടറിക്കടകളിൽ മൂന്നുതവണ സമദ് മോഷണത്തിനെത്തിയിരുന്നു. തുണിക്കട, ലോട്ടറിക്കടകൾ, ജൂവലറി എന്നിവിടങ്ങളിലാണ് സമദ് കവർച്ചനടത്തിയത്.
from mathrubhumi.latestnews.rssfeed https://ift.tt/3ccdRNI
via
IFTTT
No comments:
Post a Comment