തിരുവനന്തപുരം: പ്രവാസികൾ വിമാനത്താവളത്തിൽ വന്നിറങ്ങുന്നതുമുതൽ പരിശോധിച്ച് ചികിത്സയും പരിചരണവും നൽകാനുള്ള സംവിധാനങ്ങളൊരുക്കി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് കരുതൽ ആപ്പ്, എറണാകുളത്ത് ആയുർരക്ഷാ ആപ്പ്, കോഴിക്കോട്ട് ആഗമനം ആപ്പ് എന്നിങ്ങനെ പ്രത്യേക ആരോഗ്യ ആപ്ലിക്കേഷനുകൾ തയ്യാറാക്കി. നോർക്കവഴി രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ പൂർണവിവരങ്ങൾ ഈ ആപ്പിൽ ലഭ്യമാണ്. ക്യു.ആർ. കോഡ് വഴി വിവരങ്ങൾ അറിയാനും ആളുകളെ നിരീക്ഷിക്കാനും കഴിയും. ഇരിപ്പ് സിഗ് സാഗ് രീതിയിൽ മുഖാവരണം ധരിപ്പിച്ച് സിഗ് സാഗ് രീതിയിലാണ് വിമാനത്തിൽ ഇരുത്തുക. 15 മുതൽ 20 വരെ പേരെയാണ് ഒരു മീറ്റർ അകലംപാലിച്ച് ഒരേസമയം വിമാനത്തിൽനിന്നിറക്കുന്നത്. എയ്റോ ബ്രിഡ്ജിൽവെച്ച് താപനില പരിശോധിക്കും. പനിയുണ്ടെങ്കിൽ അവരെ ഐസൊലേഷൻ ബേയിലേക്കു മാറ്റും. പനിയില്ലെങ്കിൽ ഹെൽപ് ഡെസ്കിലേക്ക് അയക്കും. ഒരു വിമാനത്താവളത്തിൽ നാലുമുതൽ 15 വരെ ഹെൽപ് ഡെസ്കുണ്ടാകും. ഹെൽപ് ഡെസ്കിലെ ഡോക്ടർ യാത്രക്കാരെ പരിശോധിച്ച് പനിയോ മറ്റെന്തെങ്കിലും രോഗലക്ഷണങ്ങളോ കണ്ടാൽ അവരേയും ഐസൊലേഷൻ ബേയിലേക്കു മാറ്റും. രോഗലക്ഷണങ്ങളില്ലാത്തവരെ ഗൈഡിങ് സ്റ്റേഷനിലെത്തിച്ച് ലഗേജുകൾ അണുവിമുക്തമാക്കി ക്വാറന്റൈൻ കേന്ദ്രങ്ങളിലെത്തിക്കും. ഐസൊലേഷൻ ബേയിലുള്ള രോഗലക്ഷണമുള്ളവരെ ആംബുലൻസിൽ തൊട്ടടുത്തുള്ള കോവിഡ് ചികിത്സാകേന്ദ്രത്തിലാക്കും. ഇവർ കൊണ്ടുവന്ന ലഗേജുകൾ അണുവിമുക്തമാക്കിയശേഷം ടാഗ് ചെയ്ത് വേറൊരു വാഹനത്തിൽ അഡ്മിറ്റാകുന്ന ആശുപത്രിയിലെത്തിക്കും. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പാർപ്പിച്ചവരെ ആർ.ടി.പി.സി.ആർ. പരിശോധന നടത്തും. ഇവരിലും രോഗലക്ഷണമുള്ളവരെ കോവിഡ് ആശുപത്രികളിലാക്കും. 207 സർക്കാർ ആശുപത്രികൾ സജ്ജം രോഗലക്ഷണമുള്ളവരെ ചികിത്സിക്കാൻ പ്ലാൻ എ, ബി, സി എന്നിങ്ങനെ തിരിച്ച് 27 കോവിഡ് ആശുപത്രികളുൾപ്പെടെ 207 സർക്കാർ ആശുപത്രികൾ സജ്ജമാക്കി. 125 സ്വകാര്യ ആശുപത്രികളും സമ്മതം അറിയിച്ചു. 11,084 ഐസൊലേഷൻ കിടക്കകളും 1679 ഐ.സി.യു. കിടക്കകളും സജ്ജമാക്കി. ആവശ്യംവന്നാൽ സംസ്ഥാനത്തെ 27 ആശുപത്രികളെ സമ്പൂർണ കോവിഡ് കെയർ ആശുപത്രികളാക്കും. ഒരേസമയം 18,000-ത്തോളം കിടക്കകളൊരുക്കാൻ കഴിയും. ഇതുകൂടാതെ ആരോഗ്യവകുപ്പിന്റെ 462 കോവിഡ് കെയർ സെന്ററുകളിലായി 16,144 കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ഡോക്ടർമാരും ധാരാളം 276 ഡോക്ടർമാരെ പി.എസ്.സി. വഴി നിയമിച്ചു. കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിക്കായി 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം ആരംഭിച്ചു. 980 ഡോക്ടർമാരെ മൂന്നുമാസക്കാലയളവിലും നിയമിച്ചുവരുന്നു. ഇതുകൂടാതെ എൻ.എച്ച്.എം. വഴി ഈ കാലയളവിൽ 3770 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിവരുന്നതായും മന്ത്രി ശൈലജ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3b9WyeW
via
IFTTT
No comments:
Post a Comment