തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിലും രോഗനിർണയത്തിലും കേരളം രാജ്യത്തിന് മാതൃകയെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ.). രോഗീപരിചരണത്തിനൊപ്പം സമ്പർക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിലും കേരളത്തെ മാതൃകയാക്കേണ്ടതാണെന്നും ഐ.സി.എം.ആർ. പകർച്ചവ്യാധി-സമ്പർക്കരോഗവിഭാഗം മേധാവി ഡോ. രാമൻ ഗംഗാഖേഡ്കർ പറഞ്ഞു. * ബുധനാഴ്ചവരെ സംസ്ഥാനത്ത് പരിശോധിച്ചത് 34,599 സാംപിൾ. 34,063 നെഗറ്റീവ്. ബുധനാഴ്ച പരിശോധിച്ചത് 1154 സാംപിൾ. * മെഡിക്കൽകോളേജുകളിലടക്കം 14 ലാബുകൾ സർക്കാർമേഖലയിൽ. രണ്ട് ലാബുകൾ സ്വകാര്യമേഖലയിൽ. നാല് സ്വകാര്യലാബുകൾക്കുകൂടി കഴിഞ്ഞദിവസം അനുമതികിട്ടി. ആഴ്ചയിൽ പരിശോധിക്കുന്നത് 900 സാംപിൾ. * സ്രവപരിശോധനയ്ക്കായി 466 പി.സി.ആർ. മെഷീനുകൾ. 65,000 സ്വാബ് ശേഖരണ ഉപകരണങ്ങൾ, 45,000 പി.സി.ആർ. ഏജന്റ് കിറ്റ്, 38,000 ആർ.എൻ.എ. എക്സ്ട്രാക്ഷൻ കിറ്റ് എന്നിവ ശേഖരത്തിലുണ്ട്. * കേരളത്തിൽ രോഗികളുടെ എണ്ണം ഇരട്ടിച്ചത് 70 ദിവസംകൊണ്ട്. ദേശീയശരാശരി എട്ടുമുതൽ ഒൻപതുദിവസംവരെ. രോഗമുക്തി 92.03 ശതമാനം 502 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണം മൂന്ന്. മരണനിരക്ക് 0.6 ശതമാനം മാത്രമാണ്. 469 പേർ രോഗമുക്തർ. രോഗമുക്തി നിരക്ക് 92.03 ശതമാനം. Content Highlights:ICMR says Kerala is a model to the country for COVID prevention
from mathrubhumi.latestnews.rssfeed https://ift.tt/2SIcYEQ
via
IFTTT
No comments:
Post a Comment