ഡോക്ടർമാരുൾപ്പെടെ 548 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 6, 2020

ഡോക്ടർമാരുൾപ്പെടെ 548 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ചു

ന്യൂഡൽഹി: ഡോക്ടർമാരുൾപ്പെടെ 548 ആരോഗ്യപ്രവർത്തകർക്ക് രാജ്യത്ത് കോവിഡ്-19 ബാധിച്ചതായി ഔദ്യോഗികകേന്ദ്രങ്ങൾ അറിയിച്ചു.വൈറസ് ബാധയേറ്റ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെ‍ഡിക്കൽ ജീവനക്കാർ എന്നിവരുൾപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ കണക്കാണ് ബുധനാഴ്ച പുറത്തുവിട്ടത്. ഫീൽഡ് വർക്കർ, ശുചീകരണത്തൊഴിലാളികൾ, വാർഡ് അറ്റൻഡൻറ്, ലാബ് അറ്റൻഡൻറ്, അറ്റൻഡൻറ്, അലക്കുതൊഴിലാളി തുടങ്ങിയ വിഭാഗക്കാർ ഇതിലുൾപ്പെടില്ല.എങ്ങനെയാണ് ഡോക്ടർമാരുൾപ്പെടെയുള്ളവർക്ക് രോഗം പകർന്നതെന്നു കണ്ടത്താനായില്ല. ഇതുസംബന്ധിച്ച പഠനം നടന്നിട്ടില്ല. അതിനാൽ എത്രപേർക്ക് ജോലിസ്ഥലത്തുനിന്നു രോഗംബാധിച്ചു, എത്രപേർക്ക് സമൂഹത്തിൽനിന്ന് രോഗംപകർന്നു എന്നു തരംതിരിച്ച് കണക്കാക്കാനായിട്ടില്ല. ഡൽഹിയിൽമാത്രം 69 ഡോക്ടർമാർക്ക് വൈറസ് ബാധിച്ചു. 274 നഴ്‌സുമാർക്കും പാരാമെ‍ഡിക്കൽ ജീവനക്കാർക്കും രോഗം പകർന്നു. കേന്ദ്രസർക്കാരിൻറെ കീഴിലുള്ള സഫ്‌ദർജങ് ആശുപത്രിയിൽ രണ്ടുമാസത്തിനിടെ പ്രൊഫസറും ഏഴ്‌ ഡോക്ടറുമുൾപ്പെടെ 13 പേർക്ക് വൈറസ് ബാധിച്ചു. എയിംസിൽ 10 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ചില കാവൽ ജോലിക്കാർക്കും ഇവിടെ രോഗം പകർന്നിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2L5vFxQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages