യഥാര്‍ഥ നേതൃത്വത്തിന്റെ അപൂര്‍വമായ ഒരുദാഹരണം, ലോക്ക്ഡൗണിനിടെ മരുന്ന് അമേരിക്കയിലെത്തി, മുഖ്യമന്ത്രിക്ക് നന്ദിയോടെ ശില്‍പയുടെ വാക്കുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 13, 2020

യഥാര്‍ഥ നേതൃത്വത്തിന്റെ അപൂര്‍വമായ ഒരുദാഹരണം, ലോക്ക്ഡൗണിനിടെ മരുന്ന് അമേരിക്കയിലെത്തി, മുഖ്യമന്ത്രിക്ക് നന്ദിയോടെ ശില്‍പയുടെ വാക്കുകള്‍

കോവിഡ് കാലത്ത് വിദേശത്ത് അകപ്പെട്ട അച്ഛന് മരുന്ന് എത്തിക്കാന്‍ സഹായിച്ച് മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും പ്രശംസിച്ച് ശില്‍പ ചന്ദ്രന്‍ എന്ന യുവതി രംഗത്ത്. മുഖ്യമന്ത്രിക്ക് ഒരു ഇമെയില്‍ അയച്ചതിലൂടെ തന്റെ അച്ഛന് അവശ്യമായ മരുന്ന് ലഭ്യമാക്കിയ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തില്‍ യുവതി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

ശില്‍പ്പയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം:

'കോവിഡ് 19 ലോകത്തെ മുന്‍പില്ലാത്ത തരത്തില്‍ മാറ്റി മറിച്ചു എന്നു ഞാന്‍ പറഞ്ഞാല്‍ അതൊരു ക്ലീഷേ ആകും. ക്വാറന്റീന്‍, സാമൂഹിക അകലം പാലിക്കല്‍, കടകള്‍ക്കു മുന്നില്‍ മറ്റുള്ളവരുമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് വരി നില്‍ക്കല്‍, മുഖാവരണങ്ങളും കയ്യുറകളും ധരിക്കുക, കുട്ടികളെ വീടനുള്ളില്‍തന്നെ പാര്‍പ്പിക്കുക, ഓണ്‍ലൈന്‍ സ്‌കൂളിങ് മുതലായ സാഹചര്യത്തിലൂടെ നമ്മള്‍ കടന്നു പോകുകയാണ്. ഇതിനെല്ലാമിടയിലും കഴിഞ്ഞ കുറച്ചാഴ്ചകളായി എന്റെ കുടുംബത്തിനുണ്ടായ ചെറിയ ഒരനുഭവം പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അറുപതും എഴുപതും വയസ്സു കഴിഞ്ഞ എന്റെ മാതാപിതാക്കള്‍ ഇപ്പോള്‍ അറ്റ്‌ലാന്റയിലാണ്. എന്റെ സഹോദരന്റെയും കുടുംബത്തിന്റെയും കൂടെ സമയം ചെലവഴിക്കാനാണ് അവര്‍ അവിടെ സന്ദര്‍ശിച്ചത്. ആറുമാസത്തെ വിസിറ്റിങ് വീസയിലാണ് ഒക്ടോബര്‍ അവസാനത്തെ ആഴ്ച അവര്‍ അറ്റ്‌ലാന്റയിലെത്തിയത്. അവരുടെ മടക്കയാത്രാ വിമാനം മെയ്6നായിരുന്നു നിശ്ചയിച്ചിരുന്നത്.(അന്നായിരുന്നു അവരുടെ ആറുമാസക്കാലത്തെ താമസം അവസാനിക്കുന്നതും) എന്നാല്‍ ക്വാറന്റീന്‍ പ്രഖ്യാപിച്ചതുമൂലം എന്റെ സഹോദരന് വീസ് കാലാവധി നീട്ടിക്കിട്ടാന്‍ അപേക്ഷിക്കേണ്ടി വന്നു. മറ്റൊരു ദിവസത്തേക്ക് മടക്കയാത്രാ തീയതിയും തീരുമാനിക്കേണ്ടിവന്നു.( വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ തിരിച്ചു വരാനുള്ള തീയതി ഇതുവരെയും തീരുാനിച്ചിട്ടില്ല)

കഴിഞ്ഞ സെപ്റ്റംബറില്‍ എന്റെ അച്ഛന് ഒരു മേജര്‍ ഹാര്‍ട്ടറ്റാക്ക് കഴിഞ്ഞതാണ്. ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം, കൊച്ചിയിലെ ഡോക്ടര്‍മാര്‍ കുറിച്ച മരുന്ന് കഴിച്ചുവരുന്നു. യുഎസില്‍ ഏതാനും മാസങ്ങള്‍ കഴിയാന്‍ തീരുമാനിച്ച ഏതൊരാളെയും പോലെ അമേരിക്ക സന്ദര്‍ശിക്കാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ കൊച്ചിയില്‍ നിന്ന് ആറുമാസത്തേക്കുള്ള മരുന്നുകളും വാങ്ങിക്കൊണ്ടു പോകാന്‍ തീരുമാനിച്ചു. (യുഎസില്‍ മരുന്നുകള്‍ക്കെല്ലാം വില വളരെക്കൂടുതലാണ്)

എന്റെ രക്ഷിതാക്കളെ സംബന്ധിച്ച് ലോക്ഡൗണ്‍ നീട്ടി ആറുമാസം കൂടി അമേരിക്കയില്‍ തുടരേണ്ടി വന്നാല്‍ പെട്ടെന്നുതന്നെ മരുന്ന് തീരുന്ന അവസ്ഥ വരും.

ഒരു അമേരിക്കന്‍ ഡോക്ടറുടെ പക്കല്‍നിന്ന് കുറിപ്പടി വാങ്ങി യുഎസില്‍ നിന്നുതന്നെ മരുന്ന് വാങ്ങുക എന്നത് വളരെയധികം ചെലവേറിയതാണ്. (ആയിരക്കണക്കിന് ഡോളറുകള്‍ ആകുമെന്നോര്‍ക്കുക). ഈ സാഹചര്യത്തിലാണ് എന്റെ സഹോദരഭാര്യയുടെ പിതാവ് ബാലകൃഷ്ണന്‍ വലിയപറമ്പത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഇമെയില്‍ അയക്കാന്‍ തീരുമാനിക്കുന്നത്. ഇന്ത്യയ്ക്കു പുറത്ത് കുടുങ്ങിക്കിടക്കുന്ന എല്ലാവരുടെയും വിധിയെക്കുറിച്ചും അവരുടെ മരുന്നുകള്‍ തീരാറായതിനെക്കുറിച്ചും അദ്ദേഹം തന്റെ ഇമെയിലില്‍ ചൂണ്ടിക്കാട്ടി. ഇമെയില്‍ അയച്ച ശേഷം സംഭവിച്ച കാര്യങ്ങള്‍ ഞങ്ങളുടെ കുടുംബത്തെ അക്ഷരാര്‍ഥത്തില്‍ നിശബ്ദരാക്കിക്കളഞ്ഞു. കേരളത്തില്‍ കൊറോണ വൈറസ് വ്യാപനം ആരംഭിച്ചപ്പോള്‍ മുതല്‍ ദിവസവും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഇപ്പോഴും അദ്ദേഹമത് തുടരുന്നു.പൊതുവായതും വൈദ്യസംബന്ധിയായതുമായ പ്രശ്‌നങ്ങളും അഭിസംബോധന ചെയ്യുകയും ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് വിശദമായിത്തന്നെ പറയുകയും ചെയ്യുന്നു.

ഇമെയില്‍ അയച്ചതിന്റെ തൊട്ടടുത്ത ദിവസം, പ്രവാസികളായ രക്ഷിതാക്കളും മുതിര്‍ന്ന പൗരന്‍മാരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് ഒരു ഇമെയില്‍ ലഭിച്ചതായും പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുകയാണെന്നും വൈദ്യസഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ ആവശ്യമുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു, ഇന്ത്യയ്ക്ക് പുറത്തേക്ക് മരുന്നുകള്‍ അയയ്ക്കാന്‍ നിയമപരമായ ഇളവുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വ്യക്തിപരമായി അപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒരാഴ്ചയ്ക്കകം അതാ അടുത്ത പത്രസമ്മേളനം വരുന്നു. അന്ന് പ്രവാസികളായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മരുന്നുകള്‍ വളരെ വേഗം അയയ്ക്കാനുള്ള കൊറിയര്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തന്റെ ഓഫീസ് തീരുമാനിച്ചതായും അറിയിച്ചു.

ഒരു ദിവസം കഴിഞ്ഞ് എന്റെ സഹോദരഭാര്യയുടെ അച്ഛന് ഒരു ഫോണ്‍കോള്‍ വന്നു. പ്രവാസികളെ സഹായിക്കാനുള്ള കേരളസര്‍ക്കാരിന്റെ സംരംഭമായ നോര്‍ക്ക റൂട്ട്‌സില്‍ നിന്നായിരുന്നു ഫോണ്‍. പ്രാദേശിക ഡിഎച്ച്എല്‍ ഓഫീസുമായി ഉടനെ ബന്ധപ്പെടണമെന്നു പറഞ്ഞു. കൂടാതെ എന്റെ അച്ഛനുവേണ്ടി മരുന്നുകള്‍ അയയ്ക്കാനും ഡിഎച്ച്എല്ലുമായി ബന്ധം പുലര്‍ത്താനും പറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് വിളിച്ച് അന്വേഷിക്കുകയും നോര്‍ക്കയില്‍ വിളിച്ച് ചോദിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കു ശേഷം മരുന്നുകള്‍ എന്റെ സഹോദരന്റെ വീട്ടിലെത്തി. മുഖ്യമന്ത്രിക്കും നോര്‍ക്കയ്ക്കും ബാലകൃഷ്ണനങ്കിളിനും ഡിഎച്ച്എല്ലിനും നന്ദി.

വെല്ലുവിളിയുടെ ഈ കാലം നമ്മുടെ നേതാക്കളുടെ പരീക്ഷണ കാലഘട്ടം കൂടിയാണ്. സമയോചിതമായ തീരുമാനങ്ങള്‍ എന്നത് ലോകനേതാക്കള്‍ക്കു പോലും വെല്ലുവിളിയാകുമ്പോള്‍, വൈറസിന്റെ തീവ്രത കുറയ്ക്കാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ എടുക്കാന്‍ അവര്‍ക്ക് കഴിയാതെ വരുമ്പോള്‍ ഇവിടെയിതാ യഥാര്‍ഥ നേതൃത്വത്തിന്റെ അപൂര്‍വമായ ഒരുദാഹരണം. അങ്ങേയറ്റം മനുഷ്യത്വം നിറഞ്ഞ, കലര്‍പ്പില്ലാത്ത, വിനീതനായ ഒരു നേതാവ്.സാധാരണക്കാരുടെ അവസ്ഥകളെ അനുഭാവപൂര്‍വം കേള്‍ക്കാനും ആയിരക്കണക്കിന് മറ്റു നിരവധി പ്രശ്‌നങ്ങള്‍ തന്റെ മുന്നിലുള്ളപ്പോഴും അധികാരം ഉപയോഗിച്ച് മാറ്റങ്ങള്‍ കൊണ്ടുവരാനും ശ്രമിക്കുന്ന ആള്‍.സര്‍, താങ്കളുടെ പ്രവൃത്തിയിലൂെട എന്റെ അച്ഛനെ മാത്രമല്ല സഹായിച്ചത്. മറിച്ച് കേരളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് മുതിര്‍ന്ന പൗരന്‍മാരെയാണ്. അങ്ങേയ്ക്ക് അഭിവാദ്യങ്ങള്‍. താങ്കളെപ്പോലുള്ള കൂടുതല്‍ പേരെ ഈ ലോകത്തിന് ആവശ്യമുണ്ട്. ഞങ്ങളെ കേള്‍ക്കുന്നവരെ, സേവിക്കാന്‍ തയാറായവരെ, അഭിമാനത്തോടെ ഞങ്ങളുടെ നേതാക്കള്‍ എന്നു വിളിക്കാന്‍ സാധിക്കുന്നവരെ'.



from mangalam.com https://ift.tt/3ctxqRO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages