മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ബസിടിച്ച് ആറ് അതിഥി തൊഴിലാളികള്‍ മരിച്ചു. കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെ തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങിയവരാണ് അപകടത്തില്‍പെട്ടത്. പഞ്ചാബില്‍ നിന്നും കാല്‍നടയായി ബിഹാറിലേക്ക് പോകുകയായിരുന്നു സംഘം. ഇവരെ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
അപകടമുണ്ടാക്കിയ ബസില്‍ യാത്രക്കാര്‍ ആരുമുണ്ടായിരുന്നില്ല. ബസ് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടതായി പോലീസ് പറയുന്നു. അപകടത്തില്‍പെട്ടവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞയാഴ്ചയാണ് മധ്യപ്രദേശില്‍ റെയില്‍വേ ട്രാക്കില്‍ ഉറങ്ങിക്കിടന്ന 16 പേര്‍ ചരക്കുവണ്ടി കയറി മരിച്ചത്. ഈ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമൊക്കെയായി നിരവധി പേര്‍ മരണപ്പെട്ടിരുന്നു.
from mangalam.com https://ift.tt/2LtoboN
via IFTTT
No comments:
Post a Comment