വിശന്നുകരയുന്ന മക്കളെ താന്‍ ഭക്ഷണമുണ്ടാക്കുകയാണെന്ന് വിശ്വസിപ്പിക്കാനായി പാത്രത്തില്‍ കല്ലു പുഴുങ്ങുന്ന അമ്മ ലോകത്തിന് നൊമ്പരക്കാഴ്ചയാകുന്നു. കുട്ടികള്‍ ഭക്ഷണത്തിനായി കാത്തിരുന്ന് തളര്‍ന്നിരുന്ന് ഉറങ്ങിപ്പോകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു ഈ കടുംകൈ.
ഒന്നും രണ്ടുമല്ല, എട്ടുമക്കളാണ് കെനിയയിലെ മൊംബാസയില്‍ നിന്നുളള പെനിനാ ബഹതി കിതാസോ എന്ന അമ്മയ്ക്കുള്ളത്. ഇവരെ ആശ്വസിപ്പിക്കാനായാണ് ദിവസങ്ങളായി ഈ അമ്മ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നത്.
വിധവയും നിരക്ഷരയുമായ പെനിന അയല്‍വീടുകളിലെ തുണി അലക്കിയും മറ്റുമാണ് മക്കളെ വളര്‍ത്തി വന്നിരുന്നത്. ഇതിനിടെ, കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് ജനം സാമൂഹിക അകലം പാലിക്കാന്‍ തുടങ്ങിയതോടെ ജോലി ഇല്ലാതായി. ദിവസേന നടക്കുന്ന ഈ കരളലയിപ്പിക്കുന്ന കാഴ്ച അവരുടെ അയല്‍വാസി പ്രിസ്‌ക മൊമാന്‍വിയാണ് മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഒപ്പം ഇവര്‍ക്ക് ഒരുബാങ്ക് അക്കൗണ്ടും തുടങ്ങി നല്‍കി. ഇതോടെ സഹായപ്രവാഹമാണിപ്പോള്‍.
തനിക്കു മുന്നിലിരുന്ന് വിശന്നുകരയുന്ന ചെറിയ കുഞ്ഞിനെ സമാധാനിപ്പിക്കാനായിരുന്നു ഏറെ വിഷമം. ഇതോടെയാണ് തനിക്ക് കല്ല് പുഴുങ്ങേണ്ടി വന്നത്. കുറച്ചുകൂടി മുതിര്‍ന്ന മറ്റുകുട്ടികള്‍ക്ക് ഇവിടെ ഭക്ഷണമൊന്നുമില്ലെന്ന്ത് അറിയാമായിരുന്നുവെന്നും അവര്‍ പറയുന്നു.
ആയുധധാരിയായ കള്ളന്മാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു വര്‍ഷം മുന്‍പാണ് കിതാസോയുടെ ഭര്‍ത്താവ് മരിച്ചത്. വെള്ളവും വെളിച്ചവുമില്ലാത്ത രണ്ടുമുറി വീട്ടിലാണ് ഇവരുടെ താമസം. ബാങ്ക് അക്കൗണ്ടിലൂടെ സഹായം വരാന്‍ തുടങ്ങിയതോടെ എല്ലാം അദ്ഭുതം എന്നുമാത്രമാണ് കിതാസോക്ക് പറയുന്നത്.
from mangalam.com https://ift.tt/3d4Pm54
via IFTTT
No comments:
Post a Comment