കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കസേരയില്‍ ഉറപ്പ് പാലിച്ചില്ല ; എട്ടുമാസം കഴിഞ്ഞിട്ടും സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ രാജി വെയ്ക്കുന്നില്ല ; കേരളാ കോണ്‍ഗ്രസ്(എം) പൊട്ടിത്തെറിയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 12, 2020

കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കസേരയില്‍ ഉറപ്പ് പാലിച്ചില്ല ; എട്ടുമാസം കഴിഞ്ഞിട്ടും സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ രാജി വെയ്ക്കുന്നില്ല ; കേരളാ കോണ്‍ഗ്രസ്(എം) പൊട്ടിത്തെറിയിലേക്ക്

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫിനു തലവേദനയായി കേരളാ കോണ്‍ഗ്രസി(എം)ലെ തമ്മിലടി വീണ്ടും രൂക്ഷമാകുന്നു. യു.ഡി.എഫ്. നേതൃത്വം ഇടപെട്ടുണ്ടാക്കിയ കരാര്‍ പാലിക്കാന്‍ ജോസ് കെ. മാണി പക്ഷം തയാറാകാത്തതാണ് പുതിയ പ്രതിസന്ധിക്കു കാരണം. ജോസഫ് പക്ഷത്തിന്റെ നിലപാടിലുള്ള കടുത്ത പ്രതിഷേധം പി.ജെ. ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ നേരിട്ടു തന്നെ അറിയിച്ചു. കരാര്‍ നടപ്പാക്കാന്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്കു കഴിഞ്ഞമാസം കത്തും നല്‍കി.

കഴിഞ്ഞ ജൂലൈയിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ എട്ടുമാസം ജോസഫ് പക്ഷത്തിന്റെ പ്രതിനിധിക്കാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. അതു പ്രകാരം ഇക്കഴിഞ്ഞ മാര്‍ച്ച് 24-ന് ജോസ്പക്ഷത്തിലെ സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ രാജിവച്ച് പ്രസിഡന്റ് സ്ഥാനം ജോസഫ് പക്ഷത്തിനു െകെമാറണമായിരുന്നു. എന്നാല്‍, ഇതുവരെ അദ്ദേഹം അതിനു തയാറായിട്ടില്ല.

പലതവണ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും രാജിവയ്ക്കില്ലെന്ന നിലപാടാണ് ജോസ് പക്ഷം സ്വീകരിച്ചിരിക്കുന്നതെന്നാണ് ജോസഫ് പക്ഷത്തിന്റെ പരാതി. കോട്ടയം ഡി.സി.സിയും കരാറിന്റെ ഭാഗമായിരുന്നെങ്കിലും തങ്ങള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു വ്യക്തമാക്കി അവരും െകെമലര്‍ത്തിയെന്നാണ് ജോസഫ് പരാതിപ്പെടുന്നത്. ഇത്തരം കരാര്‍ നിലവിലുണ്ടെന്ന് കോട്ടയം ഡി.സി.സി. സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ അതു നടപ്പാക്കാന്‍ തങ്ങള്‍ക്കു കഴിയില്ലെന്നും അതിന് സംസ്ഥാനനേതൃത്വത്തിന്റെ ഇടപെടല്‍തന്നെ വേണമെന്നുമാണ് അവരുടെ നിലപാട്. മാത്രമല്ല, സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്നു വ്യക്തമാക്കി ജോസ് അനുകൂലികളായ പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതും ജോസഫ് പക്ഷത്തില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. വലിയ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ജൂലൈയില്‍ രൂപംനല്‍കിയ കരാറില്‍ പി.ജെ. ജോസഫിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. അതിന്റെ ഭാഗമായി അതിനു ശേഷം നടന്ന യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍നിന്നു ജോസഫും അദ്ദേഹത്തോട് അടുത്ത നേതാക്കളും വിട്ടുനില്‍ക്കുകയും ചെയ്തു.

ഇരുപക്ഷവും വഴങ്ങാതിരുന്നപ്പോള്‍ പ്രസിഡന്റ് സ്ഥാനം തങ്ങള്‍ ഏറ്റെടുക്കുമെന്നു മുന്നറിയിപ്പു നല്‍കിയാണ് ഇരുകൂട്ടരെയും കോണ്‍ഗ്രസ് ഒത്തുതീര്‍പ്പില്‍ എത്തിച്ചത്. നേരത്തെ സെബാസ്റ്റിയന്‍ കുളത്തിങ്കലിന്റെ പേരില്‍ ഒരു കരാര്‍ ഉണ്ടായിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന നിലപാടാണ് അന്നു കോണ്‍ഗ്രസ് സ്വീകരിച്ചതും. മാത്രമല്ല, ജില്ലാ പഞ്ചായത്തിലുള്ള മാണി വിഭാഗത്തിന്റെ ആറ് അംഗങ്ങളില്‍ നാലു പേര്‍ ജോസഫ് പക്ഷക്കാരായതുകൊണ്ട് എട്ടുമാസം അവര്‍ക്കു നല്‍കണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിക്കുകയായിരുന്നു



from mangalam.com https://ift.tt/35RVawr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages