പാലാ: 'കൊറോണ അല്ലെങ്കില്‍ കോവിഡ് 19 െവെറസിനോട് ഇന്ന് ലോകമെങ്ങും പോരാടുകയാണ്. എന്നാല്‍ നമ്മുടെ പോരാട്ടം രോഗത്തോടാണ്, രോഗികളോടല്ല... പൊതുജന താത്പര്യാര്‍ത്ഥം ഭാരതസര്‍ക്കാര്‍.''' ലോക്ക്ഡൗണ്‍ കാലത്ത് ബന്ധുക്കളേയോ, സുഹൃത്തുക്കളേയോ മൊെബെല്‍ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുമ്പോള്‍ കാതിലേയ്‌ക്കെത്തുന്നത് 30 സെക്കന്‍ഡോളംനീണ്ടുനില്‍ക്കുന്ന ഭാരത സര്‍ക്കാരിന്റെ ഈ
ശബ്ദസന്ദേശമാണ്. ഈ ശബ്ദം ഇപ്പോള്‍ ദില്ലിയില്‍ സ്ഥിരതാമസമാക്കിയ ടിന്റുമോള്‍ ജോസഫെന്ന പാലാക്കാരിയുടേതാണ്.
ഐ.എ. എസുകാരിയാകാന്‍ ദില്ലിക്ക് വണ്ടി കയറിയ ഈ മലയാളിപ്പെണ്‍കുട്ടിയുടെ. ദില്ലിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എം.എ. കഴിഞ്ഞശേഷം ഡാന്‍സ്, കളരിപ്പയറ്റ്, നാടകം എന്നിവയില്‍ ഗവേഷണം നടത്തുന്ന ടിന്റുമോള്‍ പാലാ മുണ്ടുപാലം തറപ്പേല്‍ കുടുംബാംഗമാണ്. ദില്ലിയില്‍ പഠനം തുടരവേ ചില അധ്യാപകര്‍ മുഖേനയാണ് ടിന്റുമോള്‍ പരസ്യങ്ങള്‍ക്കായി ശബ്ദം കൊടുത്തുതുടങ്ങിയത്. ആദ്യമൊക്കെ ഒരു രസത്തിനുവേണ്ടി ചെയ്തു. ഇതൊരു വരുമാനമാര്‍ഗമാണെന്ന് തിരിച്ചറിഞ്ഞതോടെ കഴിഞ്ഞ രണ്ടര വര്‍ഷമായി പരസ്യശബ്ദരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു.
ദൂരദര്‍ശനിലെ പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന പരിപാടിക്ക് ശബ്ദം കൊടുത്തതാണ് വഴിത്തിരിവായത്. പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ ഒട്ടേറെ മന്ത്രാലയങ്ങളുടെ പരസ്യങ്ങള്‍. കേരളത്തിലെ പള്‍സ് പോളിയോ അറിയിപ്പ്, സര്‍വ്വശിക്ഷാ അഭിയാന്‍ മുതല്‍ പ്രമുഖ കമ്പനികളുടെ ഉല്പന്നങ്ങള്‍ക്കായുള്ള വാണിജ്യ പരസ്യങ്ങള്‍വരെ. ഇതിനിടയിലാണ് കോവിഡ് ബോധവത്കരണ സന്ദേശ ശബ്ദലേഖനത്തിനായി ആരോഗ്യമന്ത്രാലയത്തില്‍നിന്ന് വിളിയെത്തുന്നത്. ആകെ 22 ഭാഷകളില്‍ എടുത്ത കോവിഡ് സന്ദേശത്തിന് മലയാളത്തില്‍ മൂന്നു വ്യത്യസ്ത ഭാഗങ്ങളിലായി ശബ്ദം കൊടുക്കേണ്ട ചുമതലയാണ് ലഭിച്ചത്.
റേഡിയോയ്‌ക്കോ, ദൂരദര്‍ശനോ വേണ്ടിയാവും ഈ ശബ്ദം ഉപയോഗിക്കുകയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഒരു ദിവസം ഒരു ബന്ധുവിനെ വിളിച്ചപ്പോള്‍ കാതില്‍ മുഴങ്ങിയത് തന്റെ ശബ്ദം. ശരിക്കും അത്ഭുതപ്പെട്ടുപോയെന്ന് ടിന്റുമോള്‍. എന്തായാലും രാജ്യത്തിനുവേണ്ടി, തന്റെ ജന്മനാടിനുവേണ്ടി ഇങ്ങനെയൊരു ശബ്ദസന്ദേശം കൊടുക്കാന്‍ കഴിഞ്ഞതില്‍അഭിമാനമുണ്ടന്നും തന്നെ മലയാളികളായഒരുപാട് പേര്‍ തിരിച്ചറിഞ്ഞത് ഈ സന്ദേശ ശബ്ദത്തിലൂടെയാണെന്നും ടിന്റുമോള്‍ പറഞ്ഞു.
അച്ഛന്‍ ടി.വി. ജോസഫും അമ്മ മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം പൂവത്തുങ്കല്‍ കുടുംബാംഗമായ ആലീസും മസ്‌കറ്റില്‍ ഉദ്യോഗസ്ഥനായ ടിബിന്‍ ജോസഫെന്ന സഹോദരനുമടങ്ങുന്ന ടിന്റുമോളുടെ കുടുംബം കര്‍ണ്ണാടകയിലെ സുള്ള്യയിലാണ് ഇപ്പോള്‍ സ്ഥിരതാമസം. സിവില്‍ സര്‍വ്വീസില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും സങ്കടമിെല്ലന്ന് പാലാ നഗരസഭാ കൗണ്‍സിലറായ ജിജി ജോണിയുടെ ഭര്‍ത്താവിന്റെ ജേഷ്ഠപുത്രികൂടിയായ ടിന്റുമോള്‍ പറയുന്നു.
from mangalam.com https://ift.tt/2Wraugf
via IFTTT
No comments:
Post a Comment