കൊല്ലം: ആശുപത്രിയില്‍ സുഖമില്ലാതെ കഴിയുന്ന അമ്മയെ കാണാന്‍ എത്തിയ അരുണിന് അച്ഛനെയും അമ്മയെയും ഒരു നോക്ക് ജീവനോടെ കാണാനായില്ല. ആദ്യം നാട്ടിലേക്ക് വരാന്‍ തുടങ്ങിയെങ്കിലും ലോക്ക് ഡൗണ്‍ മൂലം അതിന് സാധിച്ചില്ല. ഒടുവില്‍ ദുബായില്‍ നിന്നും കഴിഞ്ഞ ദിവസം നാട്ടില്‍ എത്തിയെങ്കിലും അമ്മയും അച്ഛനും വിട പറഞ്ഞിരുന്നു. ഒരാഴ്ചായുടെ വ്യത്യാസത്തിലാണ് ഇരുവരും മരിച്ചത്. ലോക്ക്ഡൗണും കോവിഡും കാരണം ഏകമകനെ കാണാന്‍ ആ മാതാപിതാക്കള്‍ക്കും സാധിച്ചില്ല.
ദുബായില്‍ നിന്നും അരുണ്‍ നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് വാര്‍ധക്യ സഹജ രോഗങ്ങള്‍ കാരണം അച്ഛന്‍ മരിച്ചത്. തിങ്കളാഴ്ച നെടുമ്പാശ്ശേരിയിലെത്തിയ അരുണ്‍ രാത്രിയോടെ നാട്ടിലെത്തിയെങ്കിലും കൊല്ലം നഗരത്തിലെ ഹോട്ടലില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ കഴിയുന്നതിനാല്‍ അച്ഛനെ കാണാനായില്ല. അരുണിന്റെ അച്ഛന്‍ രാമന്‍കുളങ്ങര കോലക്കല്‍ വീട്ടില്‍ റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ കെ.സി.ബാബു (73) ഞായറാഴ്ചയാണു മരിച്ചത്. വീഴ്ചയില്‍ ഇടുപ്പിനു പൊട്ടലുണ്ടായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമ്മ മേരി ബാബു മരിച്ചതു കഴിഞ്ഞ 2നും. കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണു ബാബുവിന്റെ മൃതശരീരം. സംസ്‌കാരം ഇന്ന് 12നു തേവള്ളി സെന്റ്.തോമസ് പള്ളി സെമിത്തേരിയില്‍ നടക്കും.ആരതിയാണ് അരുണിന്റെ ഭാര്യ
from mangalam.com https://ift.tt/2WresFF
via IFTTT
No comments:
Post a Comment