റിയോ: കൊറോണവൈറസ് മഹാമാരി ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിൽ അതിവേഗം വ്യാപിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അതിവേഗത്തിലാണ് ബ്രസീലിലെ മരണനിരക്കും രോഗികളുടെ എണ്ണവും വർധിച്ചത്. ആകെ മരണം 6750 ആയി. രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തുകയും ചെയ്തു. മഹാമാരിയുടെ വ്യാപനം ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവർത്തകരോട് ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബൊൽസൊണാരോയുടെ മറുപടി അതിനെന്താണ് എന്നായിരുന്നു. ലാറ്റിനമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഒരു മനുഷ്യനെ പോലെ കൊറോണവൈറസിനെ നേരിടണമെന്നടക്കമുള്ള വിവാദ പരാമർശങ്ങൾ ബ്രസീലിയൻ പ്രസിഡന്റ് നേരത്തെയും നടത്തിയിരുന്നു. രാഷ്ട്രീയ പ്രശ്നങ്ങൾ രാജ്യത്തെ രോഗം വഷളാക്കുന്നുവെന്ന് ബ്രസീലിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ഫലപ്രദമായ പരിശോധനകളുടെ അഭാവംമൂലം കേസുകളുടെ എണ്ണം യഥാർത്ഥ കണക്കിനേക്കാൾ അഞ്ച് മടങ്ങ് കുറവാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പകർച്ചവ്യാധികൾക്കിടയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന രാജ്യംകൂടിയാണ് ബ്രസീൽ. തീവ്രവലതുപക്ഷക്കാരനും മുൻ സൈനിക ക്യാപ്റ്റനുമായ ബൊൽസൊണാരോ ഏപ്രിൽ 16-ന് ആരോഗ്യ മന്ത്രി ഹെന്റിഖിനെ പുറത്താക്കിയിരുന്നു. സാമൂഹിക അകലംപാലിക്കുന്നതിന്റെ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട തർക്കമായിരുന്നു ഇതിന് കാരണം. ഒരാഴ്ചക്ക് പിന്നാലെ നിയമനീതി വകുപ്പ് മന്ത്രി രാജിവെച്ചു. കഴിഞ്ഞ ദിവസം ബ്രസീലിൽ കോവിഡ് പശ്ചാത്തലത്തിൽ ജയിലിൽ സന്ദർശനങ്ങൾ താത്കാലികമായി നിർത്തിവെച്ചതിൽ പ്രതിഷേധിച്ച് തടവുകാർ കാവൽക്കാരെ മണിക്കൂറുകളോളം ബന്ദികളാക്കി. വെനസ്വേലയിൽ ജയിലിലുണ്ടായ കലാപത്തിൽ 40 ഓളം പേർ മരിച്ചു. ഇതിനിടെ ലോകത്താകമാനമായി കോവിഡ് രോഗികളുടെ എണ്ണം 3,483,186 ആയി. മരണസംഖ്യ 244,760 ഉം ആണ്. യുഎസിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1691 പേർ മരിച്ചതടക്കം ആകെ മരണം 67,444 ആയി. ഇറ്റലിയിൽ 474 ഉം യുകെയിൽ 621 ഉം മരണമാണ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. സ്പെയിനിൽ ഞായറാഴ്ചയും മരണനിരക്കിൽ ഗണ്യമായി കുറവ് രേഖപ്പെടുത്തി. 276 മരണമാണ് സ്പെയിനിൽ 24 മണിക്കൂറിനിടെ സംഭവിച്ചത്. ഫ്രാൻസിലും ഞായറഴ്ച മരണനിരക്ക് കുറവാണ്. 166 മരണമാണ് അവിടെ പുതാതായി റിപ്പോർട്ട് ചെയ്തത്. Content Highlights:coronavirus-worldwide report-brazil
from mathrubhumi.latestnews.rssfeed https://ift.tt/2zTmvCr
via
IFTTT
No comments:
Post a Comment