അസ്വാഭാവികത തോന്നി കോൺക്രീറ്റ് മികസർ തടഞ്ഞു, ദ്വാരത്തിലൂടെ പുറത്ത് വന്നത് 18 കുടിയേറ്റ തൊഴിലാളികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 2, 2020

അസ്വാഭാവികത തോന്നി കോൺക്രീറ്റ് മികസർ തടഞ്ഞു, ദ്വാരത്തിലൂടെ പുറത്ത് വന്നത് 18 കുടിയേറ്റ തൊഴിലാളികൾ

ഇൻഡോർ:വീടെത്താനായി കാൽനടയായും അടച്ചിട്ട ട്രക്കുകളിലും സ്വന്തം നാട്ടിലേക്കു മടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ വാർത്തകളും ദൃശ്യങ്ങളിലും ലോക്ക്ഡൗണിലെ പതിവുകഴ്ചയാണ്. എന്നാൽ നേരാംവണ്ണം ശ്വസിക്കാൻ പോലുമാവാത്ത കോൺക്രീറ്റ് മികസറിൽ ഒളിച്ചു യുപിയിലേക്ക്കടക്കാൻ ശ്രമിച്ച കുടിയേറ്റ തൊഴിലാളികൾ അവരുടെ ലോക്ക്ഡൗൺ കാലത്തെ അരക്ഷിതാവസ്ഥയുടെ കാഠിന്യം വെളിവാക്കുന്നതായിരുന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ നടത്തിയ പരിശോധനയിൽ18 കുടിയേറ്റ തൊഴിലാളികളെയാണ് കോൺക്രീറ്റ് മികസറിനുള്ളിൽ നിന്ന്പോലീസ് കണ്ടെത്തിയത്. നിത്യേനയുള്ള പരിശോധനയുടെ ഭാഗമായി മികസർ നിർത്തിയപ്പോഴാണ് ദ്വാരത്തിലൂടെ 18 തൊഴിലാളികളെ കണ്ടെത്തിയത്. "അവർ മഹാരാഷ്ട്രയിൽ നിന്ന് ലക്നൗവിലേക്ക് യാത്ര പോവുകയായിരുന്നു. കോൺക്രീറ്റ് മികസർ പോലീസ് കസ്റ്റഡിയിലെടുത്തു. എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്", ഡിഎസ്പി ഉമാകാന്ദ് ചൗധരി പറഞ്ഞു. ഇൻഡോറിൽ നിന്ന് 35 കിമി അകലെയുള്ള പാന്ത് പിപ്ലൈ ഗ്രാമത്തിൽ നിത്യേന പോലീസ് നടത്താറുള്ള പരിശോധനക്കിടെയാണ് സിമന്റ് മികസറും വഹിച്ചു വരുന്ന ട്രക്കുംപോലീസ് ശ്രദ്ധയിൽപ്പെട്ടത്. അസ്വാഭാവികത തോന്നി മൂടി ഊരി നടത്തിയ പരിശോധനയിലാണ് 18 ഓളം തൊഴിലാളികളെ കണ്ടെത്തിയത്. ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ട ദിവസം മുതൽ മഹാരാഷ്ട്രയിൽ നിന്ന് തൊഴിലാളികൾ യുപിയിലെ തങ്ങളുടെ വീടുകളിലേക്കെത്താൻ ശ്രമം നടത്തുന്നുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് ഇവർ ട്രക്കിൽ കയറിയത്. എല്ലാവരെയും അഭയകേന്ദ്രങ്ങളിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ബസ് തരപ്പെടുത്തിയിട്ടുണ്ട്. വാഹനം പോലീസ് പിടിച്ചെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു. #WATCH 18 people found travelling in the mixer tank of a concrete mixer truck by police in Indore, Madhya Pradesh. DSP Umakant Chaudhary says, "They were travelling from Maharashtra to Lucknow. The truck has been sent to a police station & an FIR has been registered". pic.twitter.com/SfsvS0EOCW — ANI (@ANI) May 2, 2020 content highlights:In Indore 18 migrant labourers found inside the concrete mixer, Lock down


from mathrubhumi.latestnews.rssfeed https://ift.tt/2SvyGf3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages