17 ബിഎസ്എഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 2, 2020

17 ബിഎസ്എഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: 17 ബിഎസ്എഫ് ജവാന്മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയിലും ത്രിപുരയിലുമായാണ് ജവാന്മാര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 126, 178 എന്നീ ബറ്റാലിയനുകളില്‍ ഉള്ള ജവാന്മാര്‍ക്കാണ് രോഗ ബാധ.

രോഗ ബാധ സ്ഥിരീകരിച്ചതില്‍ ഏഴു പേര്‍ രാജ്യതലസ്ഥാനത്തെ കോവിഡ് പ്രഭവ കേന്ദ്രങ്ങളിലൊന്നായ ചന്ദാനി മഹലില്‍ ഡല്‍ഹി പോലീസിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരെ നോയിഡയ്‌ക്കെടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചോളം ജവാന്മാര്‍ക്ക് രോഗം പകര്‍ന്നത് ഡല്‍ഹി ആര്‍കെ പുരത്തുള്ള ബിഎസ്എഫ് ആശുപത്രിയില്‍ വച്ചാണ്. കിഡ്‌നി സംബന്ധമായ അസുഖത്തിനു ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിക്ക് കഴിഞ്ഞ മാസം അവസാനം കോവിഡ് സ്ഥിരീകരിച്ചിരുന്നു. മറ്റ് രണ്ടു പേര്‍ ഡല്‍ഹിയിലെ ക്യാന്‍സര്‍ ആശുപത്രി സന്ദര്‍ശിച്ചവര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടു പേര്‍ക്ക് രോഗം പകര്‍ന്നത് ത്രിപുരയില്‍ നിന്നാണ്. രാജ്യത്ത് ഇതുവരെ 122 സിആര്‍പിഎഫ് ജവാന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 100 ഓളം പേരുടെ പരിശോധനാഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/35pHFDT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages