റിയോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലിലും കൊറോണ അതിവേഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അവസാന രണ്ടാഴ്ചയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് രൂക്ഷമായ പ്രശ്‌നങ്ങളാണ്. രാജ്യത്തെ മരണനിരക്കും രോഗികളുടെ എണ്ണവും വര്‍ധിക്കുന്നത് അതിവേഗമാണ്. ആകെ മരണം 6750 ആയി. ഒരു ലക്ഷത്തോളം രോഗികളാണ് ഇപ്പോള്‍ രാജ്യത്തുള്ളതെന്നാണ് കണക്കുകള്‍. ഇതിനിടയില്‍ രാഷ്ട്രീയ പ്രതിസന്ധിയും രാജ്യത്തിന്റെ താളം തെറ്റിക്കുകയാണ്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ രാജ്യത്തെ രോഗം വഷളാക്കുന്നുവെന്ന് ബ്രസീലിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ലാറ്റിനമേരിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഒരു മനുഷ്യനെ പോലെ കൊറോണവൈറസിനെ നേരിടണമെന്നാണ് ബ്രസീലിയന്‍ പ്രസിഡന്റ് പ്രസ്താവന നടത്തിയത്്. പിന്നീട്, കോവിഡിനെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊണാരോയുടെ മറുപടി 'അതിനെന്താണ്' എന്നായിരുന്നു, ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ബ്രസീലില്‍ കോവിഡ് പശ്ചാത്തലത്തില്‍ ജയിലില്‍ സന്ദര്‍ശനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചതില്‍ പ്രതിഷേധിച്ച് തടവുകാര്‍ കാവല്‍ക്കാരെ മണിക്കൂറുകളോളം ബന്ദികളാക്കുന്ന സംഭവവും ഉണ്ടായി.
ഫലപ്രദമായ പരിശോധനകളുടെ അഭാവംമൂലം കേസുകളുടെ എണ്ണം യഥാര്‍ത്ഥ കണക്കിനേക്കാള്‍ അഞ്ച് മടങ്ങ് കുറവാണെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തീവ്രവലതുപക്ഷക്കാരനും മുന്‍ സൈനിക ക്യാപ്റ്റനുമായ ബൊല്‍സൊണാരോ ഏപ്രില്‍ 16ന് ആരോഗ്യ മന്ത്രി ഹെന്റിഖിനെ പുറത്താക്കിയിരുന്നു. സാമൂഹിക അകലംപാലിക്കുന്നതിന്റെ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ഇതിന് കാരണം. ഒരാഴ്ചക്ക് പിന്നാലെ നിയമനീതി വകുപ്പ് മന്ത്രി രാജിവയ്ക്കുകയും ചെയ്തു.
from mangalam.com https://ift.tt/35oKS6N
via IFTTT
No comments:
Post a Comment