ന്യൂഡൽഹി: ഡൽഹിയിൽ 15 ബി.എസ്.എഫ് ജവാന്മാർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇതിൽ ഡൽഹി പോലീസിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചതായി ബി.എസ്.എഫ് അറിയിച്ചു. ബിഎസ്എഫിന്റെ 126, 178 ബറ്റാലിയനിലുള്ള ജവന്മാരെയാണ് ജമാ മസ്ജിദ്, ചാന്ദിനി മഹൽ പ്രദേശങ്ങളിൽ വിന്യസിച്ചിരുന്നത്. അസുഖബാധിതരായവരെ ഗ്രേറ്റർ നോയിഡയിലുള്ള സിആർപിഎഫിന്റെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഡൽഹി ആർകെ പുരയിലെ ആശുപത്രിയിൽ ഏട്ട് ബി.എസ്.എഫ് ജവാന്മാർക്കും രോഗം ബാധിച്ചതായി കണ്ടെത്തി. ഇതിൽ ക്യാൻസർ ബാധിച്ച രണ്ട് ബിഎസ്എഫ് ജവന്മാരും അവരുടെ രണ്ട് ശുശ്രൂഷകരും ഉൾപ്പെടുന്നു. ക്യാൻസർ സ്പെഷ്യാലിറ്റി ആശുപത്രി സന്ദർശിച്ച ക്യാൻസർ രോഗികളായ ബിഎസ്എഫ് ജവാന്മാർക്ക് ഏപ്രിൽ 30നാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ജയ്പ്രകാശ് നാരായണൻ ട്രോമ സെന്ററിലേയ്ക്ക് മാറ്റി. Content Highlights: covid case in india: 15 BSF personnel test coronavirus COVID-19 positive in Delhi
from mathrubhumi.latestnews.rssfeed https://ift.tt/2VXTNc8
via
IFTTT
No comments:
Post a Comment