സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് വിക്ഷേപണം വിജയം; സഞ്ചാരികളുമായി പറന്നുയര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 30, 2020

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് വിക്ഷേപണം വിജയം; സഞ്ചാരികളുമായി പറന്നുയര്‍ന്നു

ഫ്‌ളോറിഡ്: അമേരിക്കന്‍ സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറന്നുയര്‍ന്നു. നാസയുടെ ബഹിരാകാശയാത്രികരായ റോബര്‍ട്ട് ബെന്‍കെന്‍, ഡഗ്ലസ് ഹര്‍ലി എന്നിവരുമായാണ് റോക്കറ്റ് പറന്നുയര്‍ന്നത്. സ്വകാര്യകമ്പനിയുമായി ചേര്‍ന്ന് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തെത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്. ബഹിരാകാശത്തേയ്ക്ക് സഞ്ചാരികളെ അയച്ച ആദ്യത്തെ വാണിജ്യ സ്ഥാപനമാണ് സ്‌പേസ് എക്‌സ്. എലോണ്‍ മസ്‌ക് ആണ് ഇതിന്റെ സ്ഥാപകന്‍.

അമേരിക്കന്‍ സമയം 3.22ന് (ഇന്ത്യന്‍ സമയം 12.53 ഓടെ) ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 എ ലോഞ്ച് പാഡില്‍നിന്നായിരുന്നു വിക്ഷേപണം. 19 മണിക്കൂര്‍ കൊണ്ട് ഇവര്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സെന്ററിലെത്തും. 2011 ല്‍ ബഹിരാകാശയാത്ര പരിപാടി അവസാനിച്ചതിനുശേഷമുള്ള അമേരിക്കന്‍ ബഹിരാകാശയാത്രികരുടെ ആദ്യ യാത്രയാണ് സ്‌പേസ് എക്‌സ് വിക്ഷേപണം. വിക്‌ഷേപണ റോക്കറ്റും മനുഷ്യപേടകവും ആവര്‍ത്തിച്ച് ഉപയോഗിക്കാമെന്നതാണ് ഈ ദൗത്യത്തിന്റെ വലിയ നേട്ടം.

ക്രൂ ഡ്രാഗണ്‍ പേടകം പത്തൊന്‍പത് മണിക്കൂര്‍ പ്രയാണത്തിന് ശേഷം ഞാറാഴ്ച രാത്രി ഏഴ് മണിക്ക് ബഹിരാകാശ നിലയത്തില്‍ എത്തും. തുടര്‍ന്ന് ഇരുവരും നിലയത്തില്‍ പ്രവേശിക്കും. നിലയത്തില്‍ നിലവിലുള്ള മൂന്ന് സഞ്ചാരികള്‍ക്കൊപ്പം ഇവര്‍ പരീക്ഷണങ്ങളില്‍ എങ്കുചേരും. വിക്ഷേപണം കാണാനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയില്‍ എത്തിയിരുന്നു. ബുധനാഴ്ച നിശചിയിച്ചിരുന്ന ദൗത്യം മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചത്.



from mangalam.com https://ift.tt/2AjKHy1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages