ന്യൂയോര്‍ക്ക്: കോവിഡ് ലോകത്ത് എത്തിയപ്പോള്‍ ഇതിലും വലിയ ഒരു ദുരന്തം ഇനി വരാനില്ലെന്ന് എല്ലാവരും പറഞ്ഞു. പിന്നാലെ ചൈനയില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ എത്തി, ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും വരാനിരിക്കുന്നത് ഇതിലും വലുതാണെന്നുമുള്ള മുന്നറിയിപ്പുമായി. ഇതാ ഇപ്പോള്‍ ഞെട്ടിക്കുന്ന അടുത്ത വെളിപ്പെടുത്തലുമായി യുഎസ് ശാസ്ത്രജ്ഞനായ മൈക്കിള്‍ ഗ്രെഗര്‍ എത്തുന്നു. ലോകത്തിലെ പകുതിമനുഷ്യരെയും ഇല്ലാതാക്കുന്ന അടുത്ത മഹാമാരി വരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്.
കോവിഡ് ഇതിനു മുന്നോടിയാണെന്നും ഫാമുകളില്‍ അനാരോഗ്യപരമായ സാഹചര്യത്തില്‍ വളരുന്ന കോഴികളില്‍നിന്നാകും അടുത്ത വൈറസ് ബാധയുണ്ടാകുകയെന്നുമാണ് ഗ്രെഗര്‍ തന്റെ 'ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക്' എന്ന പുസ്തകത്തില്‍ പറയുന്നത്. കോഴികളുടെ വിസര്‍ജ്യത്തില്‍നിന്നു പുറന്തള്ളപ്പെടുന്ന അമോണിയ അസുഖങ്ങള്‍ പടരുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു. ഫാമുകളില്‍ ഇവയെ അനങ്ങാന്‍ പോലും കഴിയാത്ത വിധമാണ് വളര്‍ത്തുന്നത്. ഇതൊക്കെ കൂടുതല്‍ അപകടങ്ങള്‍ വരുത്തും. വളര്‍ത്തുപക്ഷികളില്‍ നിന്നാണ് ഇന്‍ഫ്‌ലുവെന്‍സ വൈറസ് പടര്‍ന്നത്. 1918 - 20 വര്‍ഷങ്ങളില്‍ പടര്‍ന്ന ഈ വൈറസ് ബാധയില്‍ 50 കോടി ആളുകളാണു മരിച്ചത്. അന്നത്തെ ജനസംഖ്യയുടെ മൂന്നിലൊന്നു പേര്‍ക്കും വൈറസ് ബാധിച്ചിരുന്നു.
മനുഷ്യന്‍ മൃഗങ്ങളുമായി അടുത്തിടപഴകുന്നതാണ് ഇത്തരത്തിലുള്ള രോഗങ്ങള്‍ക്ക് പ്രധാന കാരണം. ക്ഷയരോഗത്തിനു കാരണമായ ട്യൂബര്‍കുലോസിസ് ബാക്ടീരിയ ആടുകളില്‍നിന്നാണു മനുഷ്യരിലേക്കെത്തിയത്. വസൂരി ഒട്ടകത്തില്‍നിന്നും കുഷ്ഠരോഗം പോത്തില്‍നിന്നും വില്ലന്‍ചുമ പന്നികളില്‍നിന്നുമാണു മനുഷ്യരിലെത്തിയത്. ഇത്തരത്തില്‍ ഇവയെ കാന്നുതിന്നുന്നതും മൂലം മഹാമാരികളോടുള്ള പ്രതിരോധത്തില്‍ മനുഷ്യന്‍ ദുര്‍ബലനാകുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍.
from mangalam.com https://ift.tt/2zEbe9s
via IFTTT
No comments:
Post a Comment