ചങ്ങനാശേരി: അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം അമര കന്യാക്കോണില്‍(വാക്കയില്‍) കുഞ്ഞന്നാമ്മ എന്ന 55 കാരിയാണ് കൊല ചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ നിതിന്‍ ബാബു(27)വിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം ഉണ്ടായത്.
സംഭവ സമയം അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം അയല്‍ക്കാരനെ നിതിന്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് വിവരം അറിഞ്ഞ് പോലീസ് സംഭവ സ്ഥലത്തെത്തി. വീടിന് മുന്നിലെ ഗ്രില്‍ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഗ്രില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്ന പോലീസ് കണ്ടത് കിടപ്പുമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കുഞ്ഞന്നാമ്മയെയായിരുന്നു.
കറിക്കരിയുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. നിതിന്‍ നിരന്തരം വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. കുറ്റം സമ്മതിച്ച നിതിനെ തൃക്കൊടിത്താനം സിഐ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കസ്റ്റഡിയില്‍ എടുത്തത്.
from mangalam.com https://ift.tt/3erM7p0
via IFTTT
No comments:
Post a Comment