പാസില്ലാത്തവരെ അതിര്‍ത്തിയില്‍ തടയുന്ന വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍, സ്വമേധയാ കേസെടുത്തു; അവധി ദിവസമായ ഇന്ന് പ്രത്യേ സിറ്റിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 9, 2020

പാസില്ലാത്തവരെ അതിര്‍ത്തിയില്‍ തടയുന്ന വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍, സ്വമേധയാ കേസെടുത്തു; അവധി ദിവസമായ ഇന്ന് പ്രത്യേ സിറ്റിങ്

പാസില്ലാത്തവരെ അതിര്‍ത്തിയില്‍ തടയുന്ന വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. കോടതി സ്വമേധയാ കെസെടുത്തു. അവധി ദിനമായ ഇന്ന് വിഷയത്തില്‍ പ്രത്യേക സിറ്റിങ് നടത്തും. അതേസമയം പാസില്ലെതെ എത്തി വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയവരെ ഇന്നലെ രാത്രിയോടെ കോയമ്പത്തൂരിലെ താത്കാലിക കേന്ദ്രത്തിലേക്ക് മാറ്റി. 172 പേരടങ്ങുന്ന സംഘത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്.

കോയമ്പത്തൂര്‍ കാളിയപറമ്പിലുള്ള ഔട്ട് ബോണ്ട് പരിശീലന കേന്ദ്രത്തിലേക്കാണ് അര്‍ധരാത്രിയോടെ എല്ലാവരെയും മാറ്റിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 172 പേരാണുള്ളത്. കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് സൗകര്യങ്ങള്‍ ക്രമീകരിച്ചത്. സംഘത്തിലുണ്ടായിരുന്ന മറ്റ് ചിലര്‍ക്ക് പാസ് ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ കേരളത്തിലേക്ക് കടത്തിവിട്ടിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചു മുതല്‍ വാളയാറില്‍ വന്നവര്‍ റോഡരികിലും കാടുകള്‍ക്കിടയിലുമാണ് തങ്ങിയിരുന്നത്. പാസില്ലാത്തവരെ അതിര്‍ത്തിയില്‍ തടഞ്ഞത് പൊലീസും,യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കത്തിന് കാരണമായിരുന്നു.



from mangalam.com https://ift.tt/2SPhxNN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages