ഉത്തര്‍പ്രദേശില്‍ ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 9, 2020

ഉത്തര്‍പ്രദേശില്‍ ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനായ ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഉത്തര്‍പ്രദേശ്: സംസ്ഥാനത്ത് ആദ്യമായി പ്ലാസ്മ തെറാപ്പിക്ക് വിധേയനായ 58കാരനായ ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പ്ലാസ്മ തെറാപ്പിക്ക് ശേഷം രോഗമുക്തി നേടിയ ഇദ്ദേഹം ഇന്നലെയാണ് മരിച്ചത്. ചികിത്സ കഴിഞ്ഞ് കോവിഡ് ഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍, യൂറിനറി ഇന്‍ഫെക്ഷനെ തുടര്‍ന്ന് അവസ്ഥ മോശമാവുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തു.

കോവിഡ് ഭേദമായ രോഗിയില്‍ നിന്ന്് ബ്ലഡ് പ്ലാസ്മ ശേഖരിച്ച് കോവിഡ് രോഗികളില്‍ ചികിത്സ നടത്തുന്ന രീതിയാണ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായവരുടെ രക്തത്തില്‍ ഉള്ള ആന്റിബോഡികളെ ഉപയോഗിക്കുന്ന ചികിത്സാരീതിയാണിത്. കൊറോണയെ തുടര്‍ന്ന് ഇദ്ദേഹത്തെ കെജിഎംയുവിലെ കൊറോണ വാര്‍ഡിലായിരുന്നു പ്രവേശിപ്പിച്ചത്. പ്ലാസ്മ ചികിത്സയ്ക്ക് ശേഷം ഇദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം മെച്ചപ്പെട്ടതായം റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍, പിന്നീട് നടത്തിയ രണ്ട് സാമ്പിള്‍ പരിശോധനയും നെഗറ്റീവ് ആയിരുന്നു. ഇദ്ദേത്തിന്റെ ഭാര്യയുടെ കോവിഡ് ചികിത്സാ ഫലവും നെഗറ്റീവ് ആയിരുന്നു. അവരെ പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ 14 ദിവസമായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉദ്ദേഹത്തിനുണ്ടായിരുന്നതായി കെജിഎംയുവിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് 5 മണിയോടെ ഇദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. എന്നാല്‍, രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം പാഴാവുകയായിരുന്നു.



from mangalam.com https://ift.tt/3dCy0Nj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages