ദുരിതം വിതച്ച് കോവിഡ്, രോഗബാധിതര്‍ 41 ലക്ഷം പിന്നിട്ടു, മരണം മൂന്ന് ലക്ഷത്തോട് അടുക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 9, 2020

ദുരിതം വിതച്ച് കോവിഡ്, രോഗബാധിതര്‍ 41 ലക്ഷം പിന്നിട്ടു, മരണം മൂന്ന് ലക്ഷത്തോട് അടുക്കുന്നു

ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കോവിഡ് 19 ഭീതി തുടരുകയാണ്. ലോകത്താകമാനം രോഗം ബാധിച്ചവരുടെ എണ്ണം 41 ലക്ഷം പിന്നിട്ടു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 2,80,000 പിന്നിട്ടു. അമേരിക്കയിലാണ് രോഗം വന്‍ ദുരിതം വിതയ്ക്കുന്നത്. അമേരിക്കയില്‍ മരണം 80,000 കടന്നു. 2,666 പേര്‍ക്കാണ് സ്‌പെയിനില്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനിയും അമേരിക്കയില്‍ കോവിഡ് മരണങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 1,347,309 ആയി. എന്നാല്‍, ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്‌സി എന്നീ തീവ്രബാധിത സംസ്ഥാനങ്ങളില്‍ നിന്ന് മെച്ചപ്പെട്ട കണക്കുകളാണ് പുറത്തെത്തുന്നത്. അതേസമയം, വന്ദേ ഭാരത് ദൗത്യത്തിന്റെ അമേരിക്കയില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസ് ഇന്ന് പുറപ്പെടും.

സ്‌പെയിനിലെ മരണനിരക്ക് വീണ്ടും താഴ്ന്നത് ആശ്വാസമായി. പക്ഷേ, റഷ്യയില്‍ പുതിയ പതിനായിരം കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി പതിനയ്യായിരം കടന്നു. വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കിലും അടുത്ത ആഴ്ച മുതല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാണ് സാധ്യത.



from mangalam.com https://ift.tt/35LQWpR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages