സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍, പത്ത് മണിക്കൂര്‍ യാത്രാനിരോധനം, റോഡുകള്‍ അടച്ചു, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 9, 2020

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍, പത്ത് മണിക്കൂര്‍ യാത്രാനിരോധനം, റോഡുകള്‍ അടച്ചു, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണാണ്. ഇതിന്റെ ഭാഗമായി പ്രധാന നഗരങ്ങളിലെ റോഡുകള്‍ എല്ലാം അടച്ചിടും. പത്ത് മണിക്കൂര്‍ റോഡുകള്‍ അടച്ചിടും. പുലര്‍ച്ചെ അഞ്ചു മുതല്‍ രാത്രി 10 വരെയാണ് റോഡുകള്‍ അടച്ചിടുന്നത്. വളരെ അത്യാവശ്യമുള്ളവര്‍ക്ക് മാത്രമാണ് പുറത്തിറങ്ങാന്‍ അനുമതി.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ മൂന്ന് റോഡുകള്‍വീതമാണ് അടച്ചിടുന്നത്. കോഴിക്കോട്ട് ബീച്ച്‌റോഡ്, എരഞ്ഞിപ്പാലംസരോവരം പാര്‍ക്ക് പി.എച്ച്.ഇ.ഡി. റോഡ്, വെള്ളിമാടുകുന്ന്‌കോവൂര്‍ റോഡ് എന്നിവയാണ് അടയ്ക്കുന്നത്. തിരുവനന്തപുരത്തെ മ്യൂസിയം-വെള്ളയമ്പലം, കവടിയാര്‍-വെള്ളയമ്പലം, പട്ടം-കവടിയാര്‍ എന്നീ റോഡുകളും അടയ്ക്കും. കൊച്ചിയില്‍ ബി.ടി.എച്ച്-ഹൈക്കോടതി ജങ്ഷന്‍, പനമ്പിള്ളി നഗര്‍, കലൂര്‍ സ്റ്റേഡിയം റോഡ് എന്നിവ അടച്ചിടും. നടത്തവും സൈക്കിള്‍ സവാരിയും മാത്രമാണ് ഈ റോഡുകളില്‍ അനുവദിക്കുക.

രാവിലെയായതിനാല്‍ പൂജാരിമാരും പുരോഹിതരും ഉള്‍പ്പെടെ മതപരമായ ചടങ്ങുകള്‍ക്ക് പോകുന്നവര്‍ക്കും യാത്രാനുമതിയുണ്ട്. അവശ്യവിഭാഗത്തിനും പാസുള്ളവര്‍ക്കും മാത്രമാണ് ഇന്ന് യാത്രാനുമതിയുള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രിയില്‍ പോകേണ്ട് അത്യാവശ്യക്കാര്‍ക്കും പുറത്തിറങ്ങാം.

വാഹന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ പൊലീസിന്റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂ.



from mangalam.com https://ift.tt/2SMSw5G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages