ജയ്പുർ: സൈന്യത്തിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് ഹന്ദ്വാര ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ അശുതോഷ് ശർമയുടെ ഭാര്യ പല്ലവി ശർമ. സൈന്യത്തിൽ ചേരാനുള്ള പ്രായം കടന്നുവെങ്കിലും ബന്ധപ്പെട്ട വകുപ്പ് ഇളവ് അനുവദിക്കുകയാണെങ്കിൽ സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടെന്ന് പല്ലവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അശുതോഷ് ശർമയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി ഞങ്ങളുടെ മകൾ പലതും കാണുന്നുണ്ട്. അവളും സൈന്യത്തിൽ ചേരാൻ താൽപര്യപ്പെടുന്നുണ്ടാവുമെന്ന് താൻ കരുതുന്നു. എന്നാൽ തീരുമാനം അവളുടേതാണ്. അവൾ ഒരു നല്ല മനുഷ്യത്വമുള്ള, ഉത്തരവാദിത്തമുള്ള പൗരയായി മാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതാണ് കൂടുതൽ പ്രധാനമെന്നും പല്ലവി പറഞ്ഞു. ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കേണൽ അശുതോഷ് അടക്കം അഞ്ച് സൈനികർ വീരമൃത്യു വരിക്കുന്നത് 21 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ കമാൻഡിംഗ് ഓഫീസറായിരുന്നു കേണൽ അശുതോഷ് രണ്ട് തവണ ധീരതയ്ക്കുള്ള മെഡൽ നേടിയിട്ടുണ്ട്. Content Highlights:Colonel Ashutosh Sharma, handwara encounter
from mathrubhumi.latestnews.rssfeed https://ift.tt/2WvIxTp
via
IFTTT
No comments:
Post a Comment