കൊവിഡ് പേടിയില്‍ ആരും നോട്ടില്‍ തൊട്ടില്ല, ഓട്ടോഡ്രൈവര്‍ക്ക് നഷ്ടമായ പണം തിരികെ കിട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 5, 2020

കൊവിഡ് പേടിയില്‍ ആരും നോട്ടില്‍ തൊട്ടില്ല, ഓട്ടോഡ്രൈവര്‍ക്ക് നഷ്ടമായ പണം തിരികെ കിട്ടി

പാട്ന: റോഡിൽ കുറച്ച് പണം നഷ്ടപ്പെട്ടാൽ എന്താണ് സംഭവിക്കുക? സാധാരണ നിലയിൽ അത് നഷ്ടമായി എന്ന് മനസിലാകും മുമ്പ് തന്നെ മറ്റാരെങ്കിലും അത് എടുത്തിട്ടുണ്ടാകും. അപൂർവ്വം ചില സുമനസ്സുകൾ ചിലപ്പോൾ അത് പോലീസിൽ ഏൽപിക്കുകയോ ഉടമയെ കണ്ടെത്തി തിരികെ നൽകുമോ ചെയ്തേക്കാം എന്നാൽ കൊറോണയെ ഭയന്ന് ആളുകൾ കറൻസി നോട്ടിൽ പോലും തൊടാൻ മടിക്കുകയാണ്. ബീഹാറിലെ ഓട്ടോഡ്രൈവറായ ഗജേന്ദ്ര ഷായുടെനഷ്ടമായ പണത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ആളുകൾ നോട്ടിൽ തൊടാൻ മടിച്ചപ്പോൾ ഷായ്ക്ക് തന്റെ നഷ്ടമായ 20,500 രൂപ തിരികെ കിട്ടി. സഹർസ ജില്ലയിലെ മഹുവ ബസാറിൽ നിന്ന് ടിൻ ഷെഡ് വാങ്ങാനായി ശനിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് 25,000 രൂപയുമായി ഷാ തന്റെ വീട്ടിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു തൊട്ടുമുമ്പാണ് 29 കാരനായ ഗെജന്ദ്ര തന്റെ പോക്കറ്റിൽ നിന്ന് 20,500 രൂപ നഷ്മായതായി അറിയുന്നത്. ചവയ്ക്കാനായി പുകയില പോക്കറ്റിൽ നിന്ന് പുറത്തെടുക്കുമ്പോളായിരിക്കണം പണം നഷ്ടപ്പെട്ടതെന്ന് ഞാൻ മനസിലാക്കി. പക്ഷേ കൃത്യമായി എവിടെവച്ചാണ് അത് സംഭവിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും ഞാൻ ഓട്ടോയിൽ നിന്ന് ഇറങ്ങി പണം തേടി ഏതാനും കിലോമീറ്ററുകൾ പിന്നോട്ട് നടന്നു" - ഗെജന്ദ്ര പറഞ്ഞു. പക്ഷേ പണം ലഭിക്കാത്തതിനെ തുടർന്ന് മണിക്കൂറുകൾക്ക് ശേഷം ഗെജന്ദ്ര വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോഴാണ് ഫെയ്സ് ബുക്കിൽ പ്രചരിക്കുന്ന ഒരു വാർത്തയെക്കുറിച്ച് അയൽവാസികൾ ഗെജന്ദ്രയെ അറിയിച്ചത്. കൊറോണ വൈറസ് പ്രചരിപ്പിക്കാൻ ഉപേക്ഷിച്ച നോട്ടുകൾ ഉദകിഷ്ഗഞ്ച് പോലീസ് കണ്ടെടുത്തു എന്നതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ടെന്നാണ് യൽവാസികൾ അറിയിച്ചത്. കോവിഡ് -19 ഭയന്ന് ആളുകൾ പണത്തിൽ തൊടാൻ തയ്യാറായിരുന്നില്ല. നാട്ടുകാർ പോലീസിനെ വിവരംഅറിയിക്കുകയായിരുന്നു. പോലീസെത്തി മുഴുവൻ തുകയും കണ്ടെടുത്തു. രാവിലെ 7.30 ഓടെ തനിക്ക് കുറച്ച് കോളുകൾ ലഭിച്ചതായി ഉദകിഷ്ഗഞ്ച് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശശി ഭൂഷൺ സിംഗ് പറഞ്ഞതായി ഇന്ത്യാ ടു ഡേ റിപ്പോർട്ട് ചെയ്തു. നോട്ടുകളിലൂടെ കൊറോണ വൈറസ് വ്യാപിപ്പിക്കാനുള്ള ഗൂഢാലോചനയാണിതെന്നും റോഡിൽ കിടക്കുന്ന പണത്തെക്കുറിച്ച് അറിയിക്കാൻ വിളിച്ച നാട്ടുകാർ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. രാവിലെ പത്ത് മണിയോടെ ഗജേന്ദ്ര സാക്ഷികളുമായി പോലീസ് സ്റ്റേഷനിൽ എത്തി. ഇയാളുടെ അവകാശവാദം പോലീസ് പരിശോധിക്കുകയും രേഖാമൂലം സമർപ്പിക്കാൻ സാക്ഷികളോട് ആവശ്യപ്പെടുകയും ചെയ്തു. ഗജേന്ദ്രയുടെ അവകാശവാദം പരിശോധിച്ച പോലീസ് പണം അയാൾക്ക് കൈമാറി. Content Highlights: coronavirus india: Bihar auto driver finds lost Rs 20,000 untouched as locals fall prey to fake news


from mathrubhumi.latestnews.rssfeed https://ift.tt/3fsGW9M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages