ഷാർജ: ഷാർജയിലെ അൽ നഹ്ദയിലെ റെസിഡൻഷ്യൽ ടവറിൽ ചൊവ്വാഴ്ച രാത്രി വൻതീപിടുത്തം. 12 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരെ പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവർക്ക് സംഭവ സ്ഥലത്ത് വെച്ചുതന്നെ ചികിത്സ നൽകി. ഷാർജ സിവിൽ ഡിഫൻസിന്റെ ദ്രുതഗതിയിലുള്ള ഇടപെടലാണ് വൻദുരന്തത്തെ ഇല്ലാതാക്കിയത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രാത്രി 9.04 ന് അബ്കോ ടവറിന്റെ പത്താം നിലയിൽ തീ പടർന്നതായും കെട്ടിടത്തിന്റെ ബാഹ്യോപരിതലത്തുള്ള ആവരണത്തിലൂടെ വേഗത്തിൽ തീ മുകളിലേക്ക് നീങ്ങിയതായും പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. 49 നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇതിലെ 38 നിലകളിൽ താമസക്കാരുണ്ട്. ഇവരെ ഒഴിപ്പിച്ചു. സിവിൽ ഡിഫൻസ് അധികൃതർക്ക് അലേർട്ട് ലഭിച്ച ശേഷം രണ്ടുമണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കാനായി. തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും തീ പടർന്നിരുന്നു. അടുത്തുള്ള കെട്ടിടങ്ങളിലെ താമസക്കാരെ സുരക്ഷ മുൻനിർത്തി ഉടൻ ഒഴിപ്പിച്ചു. #BREAKING Fire breaks out at a residential tower block in #Sharjah in the UAE, residents have been evacuated. pic.twitter.com/obZ14Vvnta — Breaking News #StayAtHome (@NewsAlertUK_) May 5, 2020
from mathrubhumi.latestnews.rssfeed https://ift.tt/2Yywqro
via
IFTTT
No comments:
Post a Comment