വടകര : തിരുവനന്തപുരത്തുനിന്ന് ആംബുലൻസിൽ വടകരയിൽ കാമുകിയെ തേടിയെത്തിയ യുവാവും രണ്ട് സുഹൃത്തുക്കളും പിടിയിൽ. വടകരയിൽ നിന്ന് കുരിയാടിയിലേക്ക് പോകുന്ന റോഡിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആംബുലൻസ് കണ്ടതിനെത്തുടർന്ന് നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. പിന്നീട്, എസ്.ഐ. കെ.എ. ഷറഫുദീന്റെ നേതൃത്വത്തിൽ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ചിറിയൻകീഴിലെ കിഴുവിലം ഉണ്ണി ക്വാർട്ടേഴ്സിൽ ശിവജിത്ത് (22), വെള്ളക്കടവ് സ്വദേശി ഉണ്ണി (29), അരമട പുന്നക്കമുകൾ മേലേ പുത്തൻ വീട്ടിൽ സബീഷ് (34) എന്നിവരാണ് പിടിയിലായത്. ആംബുലൻസുമായി ഇവരെ ചൊവ്വാഴ്ച രാവിലെ ചോറോട് ഭാഗത്ത് കണ്ടിരുന്നു. നാട്ടുകാർ അറിയിച്ചതുപ്രകാരം പോലീസെത്തി ചോദ്യംചെയ്തെങ്കിലും രോഗിയെ ഇറക്കി പോവുകയാണെന്ന് മറുപടി കിട്ടി. പിന്നീടാണ് വടകര-കുരിയാടി റോഡിൽ കണ്ടത്. നാട്ടുകാരും പിന്നാലെയെത്തിയ റവന്യൂവകുപ്പ് സംഘവും കാര്യങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം കിട്ടിയില്ല. വീണ്ടും പോലീസെത്തി കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകിയെ തേടി വന്നതാണെന്ന് ശിവജിത്ത് മൊഴി നൽകി. വഴിയറിയാതെ ചുറ്റുമ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പെൺകുട്ടിയെ കൂട്ടിപ്പോകാനുള്ള വരവാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആംബുലൻസ് ദുരുപയോഗം ചെയ്തതിനും നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. പെർമിറ്റ് റദ്ദാക്കാൻ ആർ.ടി.ഒ.യ്ക്ക് റിപ്പോർട്ട് നൽകും. ഇപ്പോൾ ലോക്ഡൗൺ ലംഘനത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ആംബുലൻസ് വിട്ടുനൽകിയിട്ടില്ല. Content Highlight: Three arrested for traveled in ambulance from Thiruvananthapuram to Vadakara for meet lover
from mathrubhumi.latestnews.rssfeed https://ift.tt/35y7dyM
via
IFTTT
No comments:
Post a Comment