പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് പെണ്‍കുട്ടി, ആംബുലന്‍സുമായി ചീറിപാഞ്ഞ് എത്തി കാമുകനും സംഘവും, ഒടുവില്‍ വന്‍ ട്വീസ്റ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 5, 2020

പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് പെണ്‍കുട്ടി, ആംബുലന്‍സുമായി ചീറിപാഞ്ഞ് എത്തി കാമുകനും സംഘവും, ഒടുവില്‍ വന്‍ ട്വീസ്റ്റ്

കോഴിക്കോട്: കാമുകിയെ ആംബുലന്‍സില്‍ നാടുകടത്താന്‍ ശ്രമിച്ച യുവാവിനെയും സുഹൃത്തുക്കളെയും പോലീസ് പിടികൂടി. ആംബുലന്‍സില്‍ വടകരയില്‍ എത്തിയ തിരുവനന്തപുരം സ്വദേശികളായ ശിവജിത്ത് (22), സബീഷ് (48), ഉണ്ണി അല്‍ഫോന്‍സ് (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വടകരയില്‍ നിന്നും രോഗിയെ തിരുവനന്തപുരത്ത് എത്തിക്കണം എന്ന് പറഞ്ഞാണ് സംഘം ആംബുലന്‍സില്‍ എത്തിയത്. പുലര്‍ച്ചെ വടകരയിലെത്തിയ ഇവര്‍ ഒരു കനാലിനരികില്‍ ആംബുലന്‍സ് കഴുകുന്നതിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ രോഗിയുടെ നമ്പറില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് ഇവര്‍ ഒഴിഞ്ഞു.

ആംബുലന്‍സ് കറങ്ങുന്നതു കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴും വ്യക്തമായ മറുപടി നല്‍കിയില്ല. ഇതുവഴിയെത്തിയ റവന്യു സംഘം വീണ്ടും പൊലീസിനെ വിളിച്ചറിയിച്ചപ്പോഴാണ് വിശദമായി ചോദ്യം ചെയ്തത്. പെട്ടെന്ന് കൂട്ടിക്കൊണ്ടു പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് എത്തിയതെന്ന് ശിവജിത്ത് പൊലീസിനോട് പറഞ്ഞു. ഇന്‍സ്റ്റഗ്രാം വഴിയാണ് ശിവജിത്തും പെണ്‍കുട്ടിയും പരിചയപ്പെട്ടത്. ലോക്ഡൗണ്‍ ലംഘിച്ചതിനും ആംബുലന്‍സ് ദുരുപയോഗം ചെയ്തതിനുമാണ് അറസ്റ്റ്. ആംബുലന്‍സിന്റെ പെര്‍മിറ്റ് റദ്ദാക്കും.



from mangalam.com https://ift.tt/2WuSsbU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages