കൊച്ചി : തദ്ദേശതെരഞ്ഞെടുപ്പില്‍ സംവരണസീറ്റുകള്‍ മാറിമറിയുമെന്നത് നേതാക്കളുടെ ചങ്കിടിപ്പ് കൂട്ടുന്നു. വാര്‍ഡ് വിഭജനം ഒഴിവാക്കി ത്രിതല തെരഞ്ഞെടുപ്പിനെ നേരിടാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതോടെ ഒക്‌ടോബറില്‍ നേരിടേണ്ട തെരഞ്ഞെടുപ്പില്‍ സംവരണസീറ്റുകള്‍ ഏതെല്ലാം മാറിവരുമെന്ന ചിന്തയിലാണ് അധ്യക്ഷസ്ഥാനങ്ങളില്‍ കണ്ണുവച്ചിട്ടുള്ള നേതാക്കള്‍. നറുക്കെടുപ്പിലൂടെ പുതിയ സംവരണ സീറ്റുകള്‍ വാര്‍ഡുതലങ്ങളില്‍ ഉണ്ടാകുമ്പോള്‍ നിലവിലെ ചിത്രം മാറും.
പട്ടികജാതി, വനിതാ സംവരണ സീറ്റുകള്‍ അതത് ജില്ലാ കലക്ടര്‍മാരുടെ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ചേര്‍ന്നാണ് നറുക്കെടുക്കുക. നോമിനേഷന് രണ്ടാഴ്ച മുമ്പെങ്കിലും നറുക്കെടുപ്പ് നടത്തണം. കോര്‍പ്പറേഷനുകളിലെ മേയര്‍ പദവികളിലേക്കും നഗരസഭാ അധ്യക്ഷ സ്ഥാനങ്ങളിലേക്കും മത്സരിക്കാന്‍ നീക്കം നടത്തുന്നവര്‍ക്കാണ് കൂടുതല്‍ അനിശ്ചിതത്വം. സി.പി.എം. വാര്‍ഡുതല കമ്മറ്റികള്‍ രൂപീകരിച്ച് മുന്നൊരുക്കം തുടങ്ങിക്കഴിഞ്ഞു.
from mangalam.com https://ift.tt/3ba8ihw
via IFTTT
No comments:
Post a Comment