ന്യൂഡൽഹി: രാജ്യത്തെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 50,000 കടന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളലിൽ 10,000 പേർക്കാണ് രോഗം ബാധിച്ചത്. 10 ദിവസത്തിനകം രോഗബാധിതർ ഇരട്ടിയായി. നാല് മാസങ്ങൾക്ക് മുമ്പ് കേരളത്തിലാണ് രാജ്യത്തെ ആദ്യ കോവിഡ്-19 കേസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3900 പേർക്ക് രോഗം കണ്ടെത്തി. രാജ്യത്ത് വൈറസ് ഇതുവരെ അതിന്റെ മൂർധന്യത്തിൽ എത്തിയിട്ടില്ലെന്നും വരുംദിവസങ്ങളിൽ അത് കൂടുതൽ രൂക്ഷമാകുമെന്നും ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. ആരോഗ്യമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ വന്നിട്ടില്ല. ഇന്നലെ വൈകീട്ട് വരെ 49,931 പേർക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഒദ്യോഗികമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ബിഹാർ, പഞ്ചാബ്, ഗുജറാത്ത്,രാജസ്ഥൻ തുടങ്ങിയ സംസ്ഥാനങ്ങൾ രാത്രിയോടെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 771 കേസുകൾ 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ 428 കേസുകളും ബുധനാഴ്ച രാത്രിയോടെ റിപ്പോർട്ട് ചെയ്തു. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇരുസംസ്ഥാനങ്ങളിലും ആദ്യമായിട്ടാണ്. 53186 പേർക്ക് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. മരണം 1778 ആയിട്ടുണ്ട്. അതേ സമയം 14000 ത്തിലധികം പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. ഏപ്രിൽ 26-ന് രാജ്യത്ത് 26000 കേസുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ഇത് ഇരട്ടിയായി. നിലവിൽ രാജ്യത്ത് ശരാശരി 12 ദിവസം കൂടുമ്പോൽ കേസുകൾ ഇരട്ടിയാകുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ കഴിഞ്ഞ ദിവസം പറഞ്ഞു. Content Highlights:Coronavirus Cases In India Cross 50,000-Mark
from mathrubhumi.latestnews.rssfeed https://ift.tt/3fkCKbQ
via
IFTTT
No comments:
Post a Comment