ചിറ്റൂര്‍(പാലക്കാട്): സ്പിരിറ്റുമായി കടന്നെന്നു കരുതിയ വണ്ടി എക്‌െസെസ് കണ്ടെടുത്തപ്പോള്‍ തൊണ്ടി തവിടായി. പാലിയേക്കര ടോള്‍ഗേറ്റ് ഇടിച്ചു തകര്‍ത്തശേഷം എക്‌െസെസ് സംഘത്തെ വെട്ടിച്ചു കടന്നുകളഞ്ഞ പിക്കപ്പ് വാന്‍ കൊഴിഞ്ഞാമ്പാറ നാട്ടുകല്ലില്‍നിന്നാണ് കണ്ടെത്തിയത്. 15 ചാക്ക് തവിടാണ് വണ്ടിയില്‍നിന്നു കിട്ടിയതെന്നും തൊണ്ടിയില്ലാത്തതിനാല്‍ നിലവില്‍ വാഹനത്തിലുള്ളവര്‍ക്കെതിരേ എക്‌െസെസിന് കേസെടുക്കാനാവില്ലെന്നും ചിറ്റൂര്‍ സര്‍ക്കിള്‍ എക്‌െസെസ് ഇന്‍സ്‌പെക്ടര്‍ വി. രാകേഷ് പറഞ്ഞു.
വാഹനം കസ്റ്റഡിയിലെടുത്തപിന്നാലെ വാഹനത്തിലുണ്ടായിരുന്ന ആട്ടയാംപതി സ്വദേശികളായ അരുള്‍ ജ്യോതി (28), വിനയന്‍ദാസ് (31) എന്നിവര്‍ നേരിട്ട് കീഴടങ്ങി. പാതയോരത്ത് നിര്‍ത്തിയിട്ട നിലയിലായിരുന്നു വാഹനം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അങ്കമാലി റേഞ്ച് പരിധിയില്‍നിന്ന് എക്‌െസെസ് അധികൃതരെ വെട്ടിച്ച് വാന്‍ രക്ഷപ്പെട്ടത്. മംഗലം ഡാമിലെ ഊടുവഴികളിലൂടെ ചിറ്റൂര്‍ ഭാഗത്തേക്ക് കടന്ന വാന്‍, ചൊവ്വാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് ചിറ്റൂര്‍ സര്‍ക്കിള്‍ എക്‌െസെസ് സംഘം കണ്ടെത്തിയത്. വാഹന നമ്പറടക്കം പരിശോധിച്ചതില്‍നിന്ന് ഉദ്യോഗസ്ഥരെ വെട്ടിച്ച് വന്ന വാഹനമാണെന്ന് തിരിച്ചറിഞ്ഞു.
[IMG]
വാനില്‍ തവിടുപൊടി നിറച്ച ചാക്കില്‍ ഒളിപ്പിച്ച് പാന്‍മസാല വിറ്റിരുന്നതായി ഡ്രൈവര്‍ മൊഴി നല്‍കി. കോഴിക്കച്ചവടം ചെയ്തതടക്കം മൂന്നരലക്ഷംരൂപയോളം െകെയിലുണ്ടായിരുന്നെന്നും മഫ്തിയിലെത്തിയ എക്‌െസെസ് സംഘം മോഷ്ടക്കാളാണോ എന്ന് പേടിച്ച് വാഹനം നിര്‍ത്താതെ രക്ഷപ്പെടുകയായിരുന്നെന്നും മൊഴി നല്‍കിയിട്ടുണ്ട്. മുമ്പ് വണ്ടിത്താവളത്ത് വച്ച് പണം തട്ടിയെടുക്കാന്‍ ഒരു സംഘം ശ്രമിച്ചതിന്റെ അനുഭവമുള്ളതിനാലാണ് പേടിച്ചതെന്നും ഇവര്‍ മൊഴി നല്‍കി.
പൊള്ളാച്ചിയില്‍നിന്ന് കോഴി വാങ്ങി വാനില്‍ കോഴിക്കച്ചവടം നടത്തുന്നവരാണ് ഇരുവരും. പൊള്ളാച്ചിയില്‍നിന്ന് പാന്‍മസാല വാങ്ങി കേരളത്തില്‍ വില്‍പന നടത്താറുമുണ്ട്. ഇത്തരത്തില്‍ പൊള്ളാച്ചിയില്‍നിന്ന് വാങ്ങിയ 9000 പാക്കറ്റ് പാന്‍മസാല പാലിയേക്കര ഭാഗത്ത് വിറ്റഴിക്കുന്നതിനിടെയാണ് എക്‌െസെസ് അധികൃതരെ കണ്ടത്. ബാക്കിയുണ്ടായിരുന്ന ഒരു ചാക്ക് പാന്‍മസാല ആട്ടയാംപതിയില്‍ വച്ച് കത്തിച്ച് കളഞ്ഞെന്നാണ് മൊഴിയില്‍ പറയുന്നത്.
from mangalam.com https://ift.tt/2Wd3Z0G
via IFTTT
No comments:
Post a Comment