ആദ്യം വേണ്ടെന്നു വെച്ചവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നു; കിറ്റിലാകെ ആശയക്കുഴപ്പം... വെള്ളക്കാര്‍ഡുകാര്‍ക്ക് ഉടന്‍ വിളി വരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 3, 2020

ആദ്യം വേണ്ടെന്നു വെച്ചവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നു; കിറ്റിലാകെ ആശയക്കുഴപ്പം... വെള്ളക്കാര്‍ഡുകാര്‍ക്ക് ഉടന്‍ വിളി വരും

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് ആദ്യഘട്ടത്തില്‍ വേണ്ടെന്നു വെച്ചവര്‍ വീണ്ടും ആവശ്യപ്പെടുന്നത് ഭക്ഷ്യവകുപ്പിന് തലവേദനയാകുന്നു. 33,000 പേരാണ് ഭക്ഷ്യക്കിറ്റ് വേണ്ടെന്ന് വേണ്ടെന്ന് അറിയിച്ചത്. ഇവരില്‍ 3529 പേര്‍ വെബ്‌സൈറ്റിലൂടെയാണ് അറിയിച്ചത്. എന്നാല്‍ വേണ്ടെന്നു പറഞ്ഞവര്‍ ഇപ്പോള്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാരെ വിളിച്ച് വിറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞതോടെയാണ് ഭക്ഷ്യവകുപ്പ് ആകെ 'പെട്ടി'രിക്കുന്നത്.

കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കുന്ന സ്ഥിതിക്ക് വെള്ളക്കാര്‍ഡുകാരില്‍ കിറ്റ് ആവശ്യമില്ലാത്തവരെ കണ്ടെത്താന്‍ ഫോണിലൂടെ വിളിച്ചന്വേഷിക്കാനാണ് തീരുമാനം. പിങ്ക് കാര്‍ഡുകാര്‍ക്ക് കിറ്റ് വിതരണം തിങ്കളാഴ്ചത്തെ അവധികൂടി കഴിഞ്ഞുതുടരും. ബി.പി.എലുകാരില്‍ 27 ലക്ഷം കിറ്റ് വാങ്ങി. നാലുലക്ഷംകൂടി ബാക്കിയുണ്ട്. അന്ത്യോദയ കുടുംബങ്ങളില്‍പ്പെട്ട 5,74,768 മഞ്ഞ കാര്‍ഡുകള്‍ക്കുള്ള വിതരണമാണ് ആദ്യംനടന്നത്. 31 ലക്ഷത്തോളം വരുന്ന കുടുംബങ്ങള്‍ക്കാണ് പിങ്ക് കാര്‍ഡുള്ളത്.



from mangalam.com https://ift.tt/2KXEA4s
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages