അന്യസംസ്ഥാനങ്ങളിൽനിന്ന് എങ്ങനെ വരുമെന്നറിയാതെ മലയാളികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 3, 2020

അന്യസംസ്ഥാനങ്ങളിൽനിന്ന് എങ്ങനെ വരുമെന്നറിയാതെ മലയാളികൾ

ആലപ്പുഴ: മറ്റുസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ സ്വീകരിക്കാൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടും ഇവരെങ്ങനെ എത്തുമെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. ഹൈദരാബാദിൽനിന്ന് ഒരുസംഘം വിദ്യാർഥികൾ കേരളത്തിലേക്ക് മടങ്ങാൻ സഹായം ആവശ്യപ്പെട്ട് കോവിഡ് ജാഗ്രതാസെല്ലിലേക്ക് വിളിച്ചപ്പോൾ വാഹനം ഏർപ്പാടാക്കിപ്പോരാനുള്ള നിർദേശമാണ് ലഭിച്ചത്. ഇതനുസരിച്ച് 20 പേർ ചേർന്ന് വാഹനം ബുക്കുചെയ്തെങ്കിലും അവിടുത്തെ സർക്കാർവെച്ച നിബന്ധനകൾ കാരണം വാഹന ഉടമകൾ പിന്മാറി. കേരളത്തിൽപോയി മടങ്ങിവന്നാൽ 28 ദിവസം ഡ്രൈവറും സഹായിയും ക്വാറന്റൈനിലാകണം എന്നതായിരുന്നു നിബന്ധനയെന്ന് ഹൈദരാബാദിൽ വിദ്യാർഥിയായ ആലപ്പുഴ പാണാവള്ളി സ്വദേശി നിധിൻ പറഞ്ഞു. കേരളത്തിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് അതിഥിതൊഴിലാളികളെ കൊണ്ടുപോകാൻ തീവണ്ടി അയച്ചതുപോലെ കേരളത്തിലേക്കും തീവണ്ടി ഏർപ്പെടുത്തണമെന്നാണ് ഇവരാവശ്യപ്പെടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3fdf9K5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages