ദാൽ തടാകം മുതൽ സെക്രട്ടേറിയറ്റ് വരെ; കോവിഡ് പോരാളികൾക്ക് ആദരവുമായി ഹെർക്കുലീസ് പറന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 3, 2020

ദാൽ തടാകം മുതൽ സെക്രട്ടേറിയറ്റ് വരെ; കോവിഡ് പോരാളികൾക്ക് ആദരവുമായി ഹെർക്കുലീസ് പറന്നു

തിരുവനന്തപുരം: രാജ്യത്തിനു നെടുകെയും കുറുകെയും പ്രത്യേക വിന്യാസത്തിൽ പറന്ന് കോവിഡ്-19 പ്രതിരോധപ്രവർത്തകർക്ക് ഇന്ത്യൻ വ്യോമസേനയുടെ ആദരം. വ്യോമസേനയുടെ സി-130 ഹെർക്കുലീസ് വിമാനങ്ങളാണ് ശ്രീനഗർ മുതൽ തിരുവനന്തപുരം വരെയും അസം മുതൽ ഗുജറാത്ത് വരെയും ഫ്ളൈപാസ്റ്റ് നടത്തിയത്. ശ്രീനഗറിലെ ദാൽ തടകാത്തിനു മുകളിലൂടെ പറക്കലാരംഭിച്ച വിമാനങ്ങൾ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുകളിലൂടെ പറന്നാണ് ചടങ്ങ് അവസാനിപ്പിച്ചത്. തുടർന്ന് ദക്ഷിണ വ്യോമ കമാൻഡിന് കീഴിൽ കോയമ്പത്തൂരിനു സമീപത്തെ സുലൂർ വ്യോമകേന്ദ്രത്തിൽ വിമാനങ്ങൾ ഇറങ്ങി. ഞായറാഴ്ച രാവിലെ 7.52-ന് ശ്രീനഗറിലെ ദാൽ തടാകത്തിനു മുകളിലൂടെ രണ്ട് സി-130 ഹെർക്കുലീസ് വിമാനങ്ങൾ പറന്നതോടെ പര്യടനത്തിനു തുടക്കമായി. തുടർന്ന് ചണ്ഡീഗഢിലെ സുഖ്ന തടകാത്തിനു മുകളിലൂടെ പറന്ന് രാജ്യ തലസ്ഥാനത്തെത്തുമ്പോൾ വിമാനങ്ങളുടെ എണ്ണം മൂന്നായിരുന്നു. പിന്നീട് ജയ്പൂരിലെ ഹവാമഹൽ, ഭോപ്പാലിലെ അപ്പർലേക്ക്, മുംബൈയിലെ ഗേറ്റ്വേ ഒാഫ് ഇന്ത്യ, ഹൈദരാബാദിലെ ഹുസൈൻസാഗർലേക്ക്, കർണാടക വിധാൻസഭ എന്നിവയ്ക്കു മുകളിലൂടെ പറന്ന് രാജ്യത്തിന്റെ തെക്കൻമുനമ്പായ കന്യാകുമാരിയിലെത്തി. അവിടെ വിവേകാനന്ദപ്പാറയ്ക്കു മുകളിലൂടെ പറന്ന് കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങൾക്കു മുന്നിട്ടിറങ്ങിയവർക്ക് ആദരമർപ്പിച്ചു. തുടർന്ന് വൈകീട്ട് അഞ്ചരയോടെ രണ്ടു വിമാനങ്ങളും തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുകളിലൂടെ പറന്നതോടെ ചടങ്ങ് അവസാനിച്ചു. Content Highlights:IAF aircraft honoured the Corona Warriors by presenting aerial salute


from mathrubhumi.latestnews.rssfeed https://ift.tt/35zDHZy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages