അടച്ചിടൽ: ലക്ഷക്കണക്കിനു ലിറ്റർ ബിയർ ഓടയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 3, 2020

അടച്ചിടൽ: ലക്ഷക്കണക്കിനു ലിറ്റർ ബിയർ ഓടയിലേക്ക്

ന്യൂഡൽഹി: കോവിഡ് അടച്ചിടലിനെത്തുടർന്ന് എട്ടുലക്ഷം ലിറ്റർ ബിയർ ഓടയിലൊഴുക്കിക്കളയുകയാണ് കമ്പനികൾ. സാമ്പത്തികവർഷം അടച്ചിടൽക്കാലത്തവസാനിച്ചതോടെ വടക്കൻ സംസ്ഥാനങ്ങളിൽ 700 കോടി രൂപയുടെ ഇന്ത്യൻ നിർമിത വിദേശമദ്യം സംസ്ഥാന സർക്കാരുകളുടെ അനുമതികാത്ത് കെട്ടിക്കിടക്കുന്നുമുണ്ട്.രാജ്യത്തെ 250-ഓളം മൈക്രോ ബ്രൂവറികളാണ് വൻ നഷ്ടം നേരിടുന്നത്. കുപ്പിയിലാക്കാത്ത പുതിയ ബിയർ അധികദിവസം സൂക്ഷിക്കാനാവില്ല. സൂക്ഷിക്കണമെങ്കിൽ താപനില നിലനിർത്താൻ പ്ലാന്റുകൾ പ്രവർത്തിപ്പിക്കണം. അതിന് വൈദ്യുതി ചെലവാക്കാൻ സാധിക്കാത്തതിനാൽ പുതിയ ബിയർ ഒഴുക്കിക്കളയേണ്ട അവസ്ഥയാണിപ്പോൾ.എട്ടുലക്ഷത്തോളം ലിറ്റർ പുതിയ ബിയർ സ്റ്റോക്കുള്ള പ്ലാന്റുകൾ അടച്ചിട്ടിരിക്കുകയാണെന്ന് ക്രാഫ്റ്റ് ബ്രൂവേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ പറഞ്ഞു. എത്രയുംവേഗം പരിഹാരമാർഗങ്ങൾ കണ്ടെത്തിയില്ലെങ്കിൽ ലക്ഷക്കണക്കിന് ലിറ്റർ ബിയർ ഇനിയും ഓടയിലൊഴുക്കേണ്ടിവരും.മേയ് നാലുമുതൽ വിവിധ ഇളവുകൾ അനുവദിച്ചെങ്കിലും ബിയർ ബാറുകളും ക്ലബ്ബുകളും തുറക്കാൻ അനുമതിയില്ല. ആവശ്യക്കാർക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ ബിയർ എടുത്തുകൊണ്ടുപോകാനുള്ള സംവിധാനമൊരുക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. രാജ്യത്ത് അരലക്ഷത്തോളം പേർ 250 മൈക്രോ ബ്രൂവറികളിലായി ജോലിചെയ്യുന്നുണ്ട്.ഡൽഹി ഒഴികെയുള്ള വടക്കൻ സംസ്ഥാനങ്ങളിലായി 700 കോടി രൂപ വരുന്ന 12 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കെട്ടിക്കിടക്കുന്നതായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോളിക് ബിവറേജ് കമ്പനീസ് ജനറൽ ഡയറക്ടർ വിനോദ് ഗിരി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2KUVeBN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages