പ്രവാസികളുടെ മടക്കം: ആദ്യഘട്ടത്തിൽ രണ്ടുലക്ഷത്തോളം പേർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 4, 2020

പ്രവാസികളുടെ മടക്കം: ആദ്യഘട്ടത്തിൽ രണ്ടുലക്ഷത്തോളം പേർ

: വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ രണ്ടുലക്ഷത്തോളം പ്രവാസികളെയായിരിക്കും ആദ്യഘട്ടത്തിൽ ഇന്ത്യയിലെത്തിക്കുകയെന്നു സൂചന. വിദേശരാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ ശേഖരിച്ച കണക്കുകളിൽനിന്ന് മുൻഗണന പ്രകാരം തിരഞ്ഞെടുത്തവരാണിവർ. വിസാ കാലാവധി തീരുന്നവർ, ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ തുടങ്ങിയ മാനദണ്ഡങ്ങളാണ് മുൻഗണനാക്രമം നിശ്ചയിക്കാൻ സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് 1.92 ലക്ഷം പേരെയാണ് ആദ്യഘട്ടത്തിൽ കൊണ്ടുവരാൻ കഴിയുകയെന്നാണ് സർക്കാർ തയ്യാറാക്കിയ പദ്ധതിയിൽ സൂചിപ്പിക്കുന്നത്.കഴിഞ്ഞദിവസം കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജിവ് ഗൗബ വിളിച്ച ഉന്നതതല യോഗത്തിൽ നാട്ടിലേക്കു മടങ്ങാനുള്ളവരുടെ സംസ്ഥാനതല പട്ടികകൾ പരിശോധിച്ചിരുന്നു. 1.92 ലക്ഷം പേരെയാണ് അടിയന്തരമായി തിരിച്ചുകൊണ്ടുവരാൻ കഴിയുകയെന്നാണ് യോഗം വിലയിരുത്തിയത്. ഇവർക്ക് യാത്ര ചെയ്യണമെങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും നിർദേശിച്ചു.എത്രപേരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് സംസ്ഥാനങ്ങൾ കണക്കു നൽകണമെന്ന് യോഗത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു. തിരികെയെത്തുന്നവരുടെ ആരോഗ്യ പരിരക്ഷ സംബന്ധിച്ച സംവിധാനങ്ങൾ വിശദീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.വിദേശ, പ്രതിരോധ, വ്യോമയാന മന്ത്രാലയങ്ങൾ സംയുക്തമായാണ് ഇന്ത്യക്കാരുടെ മടക്കയാത്ര ആസൂത്രണം ചെയ്യുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3aZ4XSc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages