കോവിഡ് പോരാട്ടത്തിനിടെ ചിലർ ഭീകരതയുടെ വൈറസ് പരത്തുന്നു -പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 4, 2020

കോവിഡ് പോരാട്ടത്തിനിടെ ചിലർ ഭീകരതയുടെ വൈറസ് പരത്തുന്നു -പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകം മുഴുവൻ കോവിഡിനെതിരേ പോരാടുമ്പോൾ ചിലർ ഭീകരവാദം പോലെ മാരകമായ മറ്റ് വൈറസുകൾ പരത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ച കോവിഡുമായി ബന്ധപ്പെട്ട് ചേരിചേരാ പ്രസ്ഥാനത്തിന്റെ (നാം) വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ലോകം ഇന്ന് ദശകങ്ങൾക്കിടയിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. കോവിഡിനെതിരേ ചേരിചേരാ പ്രസ്ഥാനത്തിന് ആഗോള ഐക്യദാർഢ്യം സംഘടിപ്പിക്കാൻ കഴിയും. പ്രതിസന്ധിഘട്ടത്തിൽ ഒരു ജനാധിപത്യസംവിധാനത്തിന് ഒറ്റക്കെട്ടായി ഒരു ജനകീയപ്രസ്ഥാനത്തെ നയിക്കാൻ കഴിയുന്നതെങ്ങനെയെന്ന് ഇന്ത്യ തെളിയിച്ചു. 123 രാജ്യങ്ങൾക്ക് ഇന്ത്യ മരുന്നുകളും ഔഷധങ്ങളും നൽകി. എന്നാൽ, ചിലർ കോവിഡിനെതിരായ ഈ പോരാട്ടത്തിനിടയിലും ഭീകരവാദം പോലെയുള്ള മാരകമായ വൈറസുകൾ പരത്തുകയാണ്. വ്യാജ വാർത്തകൾ, വ്യാജ വീഡിയോ ദൃശ്യങ്ങൾ എന്നിവയിലൂടെ രാജ്യങ്ങളെയും സമൂഹങ്ങളെയും ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് മോദി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3fkT50h
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages