തിരുവനന്തപുരം: വിദേശത്തുനിന്ന് നാട്ടിലേക്കു മടങ്ങാൻ നാലേകാൽ ലക്ഷത്തോളംപേർ താത്പര്യമറിയിച്ചിട്ടുണ്ടെങ്കിലും എത്രപേർക്ക് നാട്ടിലെത്താനാകുമെന്ന കാര്യത്തിൽ കേന്ദ്രനിലപാട് നിർണായകമാവും. ഏതൊക്കെ രാജ്യങ്ങളിൽനിന്ന് ഏതൊക്കെ മാർഗങ്ങളിൽ ആളുകളെ കൊണ്ടുവരുമെന്നകാര്യത്തിൽ കേന്ദ്രസർക്കാർ ഇനിയും വ്യക്തതവരുത്തിയിട്ടില്ല. എംബസിവഴി രജിസ്റ്റർ ചെയ്തവരെയാണ് പരിഗണിക്കുന്നതെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്തവരുടെ പട്ടിക അതത് എംബസികൾക്കും കേന്ദ്രസർക്കാരിനും കൈമാറാൻ നോർക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. നോർക്കയിൽ രജിസ്റ്റർ ചെയ്തവരിൽ മൂന്നിലൊന്നുപേർ മാത്രമാണ് ഈ മാസംതന്നെ മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് അനൗദ്യോഗിക വിവരം. സർക്കാരിന്റെ മാർഗനിർദേശങ്ങളനുസരിച്ച് യാത്രക്കാർക്ക് മുൻഗണന നിശ്ചയിച്ചാൽ നറുക്കുവീഴുന്നവരുടെ എണ്ണം വീണ്ടും കുറയാം. വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞ് വിദേശത്ത് തങ്ങുന്നവർ, വയോജനങ്ങൾ, ഗർഭിണികൾ, കുട്ടികൾ, രോഗികൾ, വിസ കാലാവധി പൂർത്തിയാക്കിവയവർ, കോഴ്സ് പൂർത്തിയാക്കിയ സ്റ്റുഡന്റ് വിസയിലുള്ളവർ, ജയിൽമോചിതർ, മറ്റുള്ളവർ എന്ന ക്രമത്തിലാണ് സർക്കാർ മുൻഗണന നിശ്ചയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവസാനവട്ട ആലോചനകളാണ് നടക്കുന്നത്. കേന്ദ്രത്തിന്റെ മാനദണ്ഡം എന്താണ്, ആർക്കാണ് മുൻഗണന തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കിയശേഷം സംസ്ഥാനസർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മടങ്ങിയെത്തുന്നവർക്ക് സിംകാർഡ് വിദേശത്തുനിന്ന് തിരിച്ചുവരുന്ന പ്രവാസികൾക്ക് ഡോക്ടർമാരുമായും ബന്ധുക്കളുമായും ആശയവിനിമയും നടത്താൻ ബി.എസ്.എൻ.എൽ. മൊബൈൽ സിംകാർഡുകൾ നൽകും. നേരത്തേ ഉണ്ടായിരുന്ന നമ്പർ നിലവിലില്ലെങ്കിൽ റീ കണക്ട് ചെയ്യാൻ സൗകര്യമൊരുക്കുമെന്നും സിംകാർഡ് നഷ്ടമായതാണെങ്കിൽ അതേ നമ്പറിൽ സിംകാർഡ് നൽകുമെന്നും ബി.എസ്.എൻ.എൽ. അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. Content Highlights:Exiles waiting; The central decision is crucial
from mathrubhumi.latestnews.rssfeed https://ift.tt/2zfj48D
via
IFTTT
No comments:
Post a Comment