ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് എയർ ഇന്ത്യആരംഭിച്ചു. ലണ്ടൻ, അമേരിക്ക, സിങ്കപ്പൂർ എന്നിവിടങ്ങളിലേക്കുള്ളബുക്കിങ് ആണ് ആരംഭിച്ചത്. വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ കൊണ്ടുവരാൻ പോകുന്ന വിമാനങ്ങളിലാണ് യാത്രക്കാരെ കൊണ്ടുപോവുക. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് ബുക്കിങ് എന്ന് എയർ ഇന്ത്യ അറിയിച്ചു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ബുക്കിങ് ആരംഭിച്ച കാര്യം ഇന്നലെ രാത്രി വാർത്താക്കുറിപ്പിലൂടെ എയർ ഇന്ത്യ വിശദീകരിച്ചിരുന്നു. ആദ്യഘട്ടത്തിൽ ലണ്ടൻ, അമേരിക്ക, സിങ്കപ്പൂർ എന്നിവിടങ്ങളിലേക്കാണ് ബുക്കിങ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇത് ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപ്പടെ വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് എയർ ഇന്ത്യ വൃത്തങ്ങൾ നൽകുന്ന സൂചന. ഗൾഫ് രാജ്യങ്ങളിൽ ഉള്ളവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വാർത്തയാണ് ഇത്. വിവിധരാജ്യങ്ങളിൽ ജോലിയുണ്ടായിരുന്നവർ അവധിക്കായി നാട്ടിലെത്തുകയും അവർക്ക് തിരികെ പോകാൻ സാധിക്കാതെ വരികയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യാത്രക്കായി സാഹചര്യം ഒരുക്കണമെന്ന് വിവിധ മലയാളി സംഘടനകൾ അടക്കം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖ അടിസ്ഥാനമായിരിക്കും യാത്ര അനുവദിക്കുക. ഒസിഐ കാർഡുള്ള ഇന്ത്യക്കാർ അതുപോലെതന്നെ ആറുമാസത്തിലധികം വിസയുള്ള ഇന്ത്യക്കാർ, ഇന്ത്യയിൽ കുടുങ്ങിപ്പോയിരിക്കുന്ന വിദേശികൾ ഇവർക്കാണ് ബുക്കിങ്ങിന് അവസരം ഉണ്ടായിരിക്കുക. എന്നാൽ പോകുന്ന ആൾക്കാരെ ഏതുരാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യക്കാർ ഇവരെ സ്വീകരിക്കാൻ തയ്യാറായിരിക്കണം എന്ന നിബന്ധനയുണ്ട്. ബുക്കിങ് ഇന്നലെ രാത്രി ആരംഭിച്ചു. ഗൾഫ് ഉൾപ്പടെയുള്ള രാജ്യങ്ങളെ കുറിച്ചുള്ള തീരുമാന ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2zcnLjH
via
IFTTT
No comments:
Post a Comment