പ്രവാസികളുമായുള്ള വിമാനം പറത്താൻ മലയാളിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 6, 2020

പ്രവാസികളുമായുള്ള വിമാനം പറത്താൻ മലയാളിയും

ഷാർജ: യു.എ.ഇ. യിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള വിമാനം പറത്താൻ ഷാർജ ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥിയായ മലയാളിയും. കൊച്ചി ചുള്ളിക്കൽ സ്വദേശി റിസ്വാൻ നാസർ (26) ആണ് വ്യാഴാഴ്ച അബുദാബി-കൊച്ചി വിമാനമായ എയർഇന്ത്യ എക്സ്പ്രസിൽ കോ- പൈലറ്റ്. പ്രവാസി മലയാളികളെ ആദ്യദിവസം തന്നെ നാട്ടിലെത്തിക്കാനുള്ള ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് റിസ്വാൻ. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുമണിക്ക് കൊച്ചിയിൽനിന്ന് പറന്നുയരുന്ന വിമാനം യു.എ.ഇ. സമയം നാലുമണിക്ക് അബുദാബിയിൽ ലാൻഡ് ചെയ്യും. ക്വലാലംപുർ, മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ കൂടാതെ മറ്റ് ജി.സി.സി. രാജ്യങ്ങളിലേക്കും പറക്കുന്ന വിമാനസർവീസുകളിൽ റിസ്വാൻ സേവനമനുഷ്ഠിച്ചുകഴിഞ്ഞു. കെ.ജി.മുതൽ പ്ലസ് ടു വരെ ഷാർജ ഇന്ത്യൻ സ്കൂളിലാണ് റിസ്വാൻ പഠിച്ചത്. 2012 - ലാണ് മുംബൈ യൂണിവേഴ്സിറ്റിയിൽ ബി.എസ്.സി. ഏവിയേഷന് ചേർന്നത്. തുടർന്ന് 2016 - ൽ അമേരിക്കയിലെ ഫ്ലോറിഡയിൽനിന്ന് കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് നേടി. പിന്നീട് ജോർദാൻ ഫ്ളൈയിങ് സ്കൂളിൽനിന്ന് 737 ബോയിങ് ടൈപ്റേറ്റിങ് ലൈസൻസും നേടിയ റിസ്വാൻ ഇന്ത്യൻ പൈലറ്റ് ലൈസൻസിന് തുല്യ യോഗ്യത നേടുകയും ചെയ്തു. തുടർന്നാണ് എയർഇന്ത്യ പരീക്ഷയിൽ വിജയിച്ച് മൂന്നുവർഷമായി കോ - പൈലറ്റ് ജോലിചെയ്യുന്നത്. ഇതുവരെ 5,000 മണിക്കൂർ കോ - പൈലറ്റായി സേവനമനുഷ്ഠിച്ചുകഴിഞ്ഞു. 10,000 വ്യോമ മണിക്കൂർ പൂർത്തിയാക്കിയാൽ റിസ്വാന് പ്രധാന പൈലറ്റ് പദവിയിലെത്താം. സ്വകാര്യസ്ഥാപനത്തിൽ സെയിൽസ് മാനേജറായ പി.എം. നാസർ (ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം)-ജെലൂന ദമ്പതിമാരുടെ മകനാണ് റിസ്വാൻ. ഷാർജ ഇന്ത്യൻ സ്കൂളിലെത്തന്നെ പൂർവ വിദ്യാർഥികളായ ഡോ.ആയിഷ (ചെന്നൈ), ഡോ. ഫഹീം നാസർ (കോഴിക്കോട് മെഡിക്കൽ കോളേജ്) എന്നിവരാണ് സഹോദരങ്ങൾ. Content Highlights:coronavirus-pravasi return-malayalee pilot


from mathrubhumi.latestnews.rssfeed https://ift.tt/3bd1RtX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages