ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 10 ലക്ഷം ഡോളര്‍(ഏകദേശം 761 കോടി ഇന്ത്യന്‍ രൂപ) സമ്മാനം. തൃശൂര്‍ സ്വദേശിയായ അജിത്ത് നരേന്ദ്രന്‍ എന്ന 46കാരനാണ് ദേതാവായത്. തൃശൂരിലുള്ള സുഹൃത്തുമായി ചേര്‍ന്നാണ് അജിത്ത് ടിക്കറ്റ് എടുത്തത്. അബുദാബിയിലെ മാരിയറ്റ് ഹോട്ടല്‍ ജീവനക്കാരനായ അജിത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് ഭാഗ്യ ദേവത കടാക്ഷിച്ചത്.
അടുത്തിടെയാണ് ടിക്കറ്റ് എടുത്ത് തുടങ്ങിയതെന്ന് അജിത്ത് പറയുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ഇദ്ദേഹം യു എ ഇയില്‍ എത്തിയത്. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്.
നറുക്കെടുപ്പിലെ രണ്ടും മൂന്നും സമ്മാനവും മലയാളികള്‍ക്ക് തന്നെയാണ്. ബര്‍ദുബായില്‍ താമസിക്കുന്ന ടി.അബ്ദുല്‍ ജലീലിന് രണ്ടാം സമ്മാനമായ മോട്ടോ ഗസി വി85 ബൈക്കും രാജേഷ് ബാലന്‍ പടിക്കലിന് മൂന്നാം സമ്മാനമായ മോട്ടോ ഗസി ഓഡെസ് ബൈക്കും ലഭിച്ചു. ഏബ്ദുല്‍ ജലീല്‍ നാട്ടിലാണ്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഡ്യൂട്ടി ഫ്രീ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും സിഇഒയുമായ കോം മക്ലോലിന്‍ നറുക്കെടുപ്പ് നടത്തിയത്.
from mangalam.com https://ift.tt/2WzMSF5
via IFTTT
No comments:
Post a Comment