ബംഗാള്‍ ഉള്‍ക്കടലില്‍ 'ഉംപണ്‍'ചുഴലിക്കാറ്റ് ;കേരളത്തെ കാത്തിരിക്കുന്നത് കനത്ത മഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 13, 2020

ബംഗാള്‍ ഉള്‍ക്കടലില്‍ 'ഉംപണ്‍'ചുഴലിക്കാറ്റ് ;കേരളത്തെ കാത്തിരിക്കുന്നത് കനത്ത മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം വൈകാതെ 'ഉംപണ്‍' ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറി ശക്തിപ്രാപിക്കും.

അതേസമയം, ഈ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കാനിടയില്ലെന്നാണ് സൂചന. എന്നാല്‍, ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ 17 വരെ കനത്തമഴ പെയ്യും. ഇടിമിന്നലും ശക്തമായ കാറ്റുമുണ്ടാകും. ഇതേതുടര്‍ന്ന് കേരളത്തില്‍ വിവിധ ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപത്തെ തെക്കന്‍ അന്തമാന്‍ കടലിലുമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. ഇത് വെള്ളിയാഴ്ചയോടെ ശക്തമാവും. ശനിയാഴ്ച വൈകുന്നേരത്തോടെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറ് ഭാഗങ്ങളില്‍ ചുഴലിക്കാറ്റാകും.

ആദ്യം വടക്കുപടിഞ്ഞാറേക്കും പിന്നീട് നേരെ വളഞ്ഞ് തെക്കുകിഴക്ക് ദിശയിലും നീങ്ങും. ഈ ന്യൂനമര്‍ദം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവിന് അനുകൂലമാകും. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാം. ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനം വിലക്കി. 15, 16 തീയതികളില്‍ ബംഗാള്‍ ഉള്‍ക്കടലും അന്തമാനിലെ കടലും പ്രക്ഷുബ്ധമാവും. മത്സ്യബന്ധനത്തിന് പോയവര്‍ തിരികെ വരണം.

മഞ്ഞ മുന്നറിയിപ്പ് ഇങ്ങനെ,

ബുധനാഴ്ച ഇടുക്കി, വ്യാഴാഴ്ച ഇടുക്കി മലപ്പുറം, വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, ശനിയാഴ്ച എറണാകുളംഇടുക്കി, ആലപ്പുഴ, പാലക്കാട്.



from mangalam.com https://ift.tt/2WvC240
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages