തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ കേന്ദ്രം മാറ്റുന്നതിന് അപേക്ഷകരുടെ വന്‍ തിരക്ക്. ഇത് വരെ അയ്യായിരത്തോളം പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷാ കേന്ദ്രം മാറുന്നതിന് മാത്രം 895 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം - 2300, ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷം- 2174, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം- 50, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷം- 61 എന്നിങ്ങനെയാണ് കണക്ക്.
നാളെ വൈകിട്ട് വരെയാണ് അപേക്ഷ നല്‍കാനുള്ള സമയം.
from mangalam.com https://ift.tt/2XezKpj
via IFTTT
No comments:
Post a Comment