കാറിനുള്ളില്‍ മാസ്‌ക് വേണോ ? ചുരുക്കിപ്പറഞ്ഞാല്‍ കാര്‍ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കണം എന്നുള്ളതിന് ശാസ്ത്രീയ അടിത്തറ ഇല്ല, എന്നാല്‍...; ഡോ. സുല്‍ഫി നൂഹു പറയുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 20, 2020

കാറിനുള്ളില്‍ മാസ്‌ക് വേണോ ? ചുരുക്കിപ്പറഞ്ഞാല്‍ കാര്‍ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കണം എന്നുള്ളതിന് ശാസ്ത്രീയ അടിത്തറ ഇല്ല, എന്നാല്‍...; ഡോ. സുല്‍ഫി നൂഹു പറയുന്നു

കോവിഡ് മഹാമാരി വ്യാപിക്കാന്‍ തുടങ്ങിയതോടെ മാസ്‌ക് ഏവരും ശീലമാക്കി കഴിഞ്ഞു. എന്നാല്‍ കാറില്‍ യാത്ര ചെയ്യുമ്പോഴും മറ്റും ആരും മാസ്‌ക് ധരിക്കാറില്ല. കാറിനുള്ളില്‍ മാസ്‌ക് വേണോ എന്നതിനെ കുറിച്ച് പറയുകയാണ് ഡോക്ടര്‍ സുല്‍ഫി നൂഹു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ പോലീസ് ചെക്കിങ് നടത്തുന്നുവെന്ന് കരുതുക. പോലീസുകാരോട് സംസാരിക്കുമ്പോള്‍ തീര്‍ച്ചയായും മാസ്‌ക് ഉണ്ടാകണം.അതവരെ ഭയന്നാകരുത്. മാസ്‌ക് ധരിക്കാതെ വരുന്ന ആള്‍ക്കാരോട് സംസാരിക്കുന്നത് തീര്‍ച്ചയായും ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് റിസ്‌ക് കൂട്ടും എന്നതില്‍ സംശയമില്ല. ഇനി പോലീസ് ചെക്കിങ് പോയിന്റ് എത്തുമ്പോള്‍ മാത്രം മാസ്‌ക് ധരിക്കാമെന്ന വാദമുയരുമ്പോള്‍ മാസ്‌ക് എങ്ങനെ ധരിക്കണമെന്നുള്ളതിനെ കുറിച്ചുള്ള കൃത്യമായ അവബോധം തീര്‍ച്ചയായും ഉണ്ടാകണം. മുന്‍പ് ഉപയോഗിച്ച് എവിടെയെങ്കിലും ഉപേക്ഷിച്ച മാസ്‌ക് എടുക്കരുത്. ഹാന്‍ഡ് സാനിറ്റിസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയശേഷം പുതിയ മാസ്‌ക് വള്ളികളില്‍ മാത്രം പിടിച്ച് ധരിക്കുക. - ഡോക്ടര്‍ പറഞ്ഞു.

ഡോ. സുല്‍ഫി നൂഹുവിന്റെ കുറിപ്പ്

കാറിനുള്ളില്‍ മാസ്‌ക് വേണോ ?
==========================
കാറോടിക്കുമ്പോള്‍ കാറിനുള്ളില്‍ മാസ്‌ക് ധരിക്കുന്നതെന്തിനെന്ന ചോദ്യം ചുറ്റും ധാരാളം.

കാറിനുള്ളില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കുന്നതിലെ ശാസ്ത്രീയത നമുക്കൊന്ന് പരിശോധിക്കാം.

ഒരു വീട്ടില്‍ താമസിക്കുന്ന ഭാര്യയും ഭര്‍ത്താവുമാണ് യാത്ര ചെയ്യുന്നതെന്ന് കരുതുക

മാസ്‌ക് തിരിക്കുന്നത് ഡ്രോപ്പ്‌ലെറ്റിലൂടെ കൊറോണ രോഗം പകരാതിരിക്കാനെന്ന അടിസ്ഥാന തത്വം ഓര്‍ത്തുകൊണ്ട് തന്നെ ഇതിനെ ഒന്ന് വിശകലനം ചെയ്യാം.

ഇവര്‍ കൂടാതെ വീട്ടിലെ മറ്റുള്ളവര്‍, രോഗലക്ഷണം കാട്ടുകയോ, രോഗം സ്ഥിരീകരിക്കുകയോ ചെയ്തില്ല എന്നുതന്നെ കരുതുക
വീടിനുള്ളില്‍ മാസ്‌ക് ധരിക്കാതെ അടുത്തിടപഴകുന്ന വ്യക്തികളെന്ന നിലയില്‍, കാറിനുള്ളില്‍ മാസ്‌ക് ധരിക്കുക എന്നുള്ളത് യുക്തിസഹമല്ല.

ഈ നിര്‍ദ്ദേശത്തിന് ഈ സാഹചര്യങ്ങളില്‍ ശാസ്ത്രീയമായ അടിത്തറ ചൂണ്ടിക്കാണിക്കാനും ആകില്ല.

എന്നാല്‍ മറ്റു സാഹചര്യങ്ങള്‍ കൂടി നോക്കണം.

കാറില്‍ യാത്ര ചെയ്യുമ്പോള്‍ പോലീസ് ചെക്കിങ് നടത്തുന്നുവെന്ന് കരുതുക.

പോലീസുകാരോട് സംസാരിക്കുമ്പോള്‍ തീര്‍ച്ചയായും മാസ്‌ക് ഉണ്ടാകണം.അതവരെ ഭയന്നാകരുത്.
മാസ്‌ക് ധരിക്കാതെ വരുന്ന ആള്‍ക്കാരോട് സംസാരിക്കുന്നത് തീര്‍ച്ചയായും ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് റിസ്‌ക് കൂട്ടും എന്നതില്‍ സംശയമില്ല.

ഇനി പോലീസ് ചെക്കിങ് പോയിന്റ് എത്തുമ്പോള്‍ മാത്രം മാസ്‌ക് ധരിക്കാമെന്ന വാദമുയരുമ്പോള്‍ മാസ്‌ക് എങ്ങനെ ധരിക്കണമെന്നുള്ളതിനെ കുറിച്ചുള്ള കൃത്യമായ അവബോധം തീര്‍ച്ചയായും ഉണ്ടാകണം.

മുന്‍പ് ഉപയോഗിച്ച് എവിടെയെങ്കിലും ഉപേക്ഷിച്ച മാസ്‌ക് എടുക്കരുത്.
ഹാന്‍ഡ് സാനിറ്റിസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയശേഷം പുതിയ മാസ്‌ക് വള്ളികളില്‍ മാത്രം പിടിച്ച് ധരിക്കുക.

മസ്‌കിന്റെ മുന്‍ഭാഗത്ത് തൊടുകയെ അരുത്.

കാറില്‍ മാസ്‌ക് ധരിക്കേണ്ട എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ പരിശോധന കഴിഞ്ഞാല്‍ വീണ്ടും ആ മാസ്‌ക് അഴിച്ചു മാറ്റണം.

അപ്പോഴും കൈകള്‍ വൃത്തിയാക്കിയശേഷം മസ്‌കിന്റെ മുന്‍ഭാഗത്ത് തൊടാതെ വള്ളികളില്‍ മാത്രം പിടിച്ച് അതു മാറ്റുക

വീണ്ടും ഉപയോഗിക്കാന്‍ താല്പര്യപ്പെടുന്നു എങ്കില്‍ മാസ്‌ക് അണുവിമുക്തമായ കവറിലിട്ട് കാറില്‍ തന്നെ സൂക്ഷിക്കാം.

ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമ്പോള്‍ ഓഫീസുകളിലാണെങ്കിലും ,കടകളിലാണെങ്കിലും വീണ്ടും ഈ പ്രക്രിയ ആവര്‍ത്തിക്കണം.

പക്ഷേ ഏറ്റവും നല്ലത് ഒരോ പ്രാവശ്യവും പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ്.
അതിന് ഒന്നിലേറെ മാസ്‌ക്കുകള്‍ വേണ്ടിവരും.

അതിനര്‍ത്ഥം

കാറിനുള്ളില്‍ നിരന്തരം ഇടപെടുന്ന ഒരാളുമായി യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് നിബന്ധന ശാസ്ത്രീയ അടിത്തറയുള്ളതല്ല.

എന്നാല്‍ മറ്റുള്ളവരുമായി സംസാരിക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാസ്‌ക് അത്യാവശ്യമാണ്.

മാത്രമല്ല
കാറില്‍ യാത്രചെയ്യുമ്പോള്‍ ആണെങ്കിലും മാസ്‌ക് ധരിക്കാതെ മുഖം കാണിക്കുന്നത് 'ഡോക്ടര്‍ പോലും മാസ്‌ക് ഇടുന്നില്ല ' എന്ന ഒരു സന്ദേശം മറ്റുള്ളവരില്‍ എത്തിക്കാന്‍ സാധ്യതയുണ്ട്.

ചുരുക്കിപ്പറഞ്ഞാല്‍ കാര്‍ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കണം എന്നുള്ളതിന് ശാസ്ത്രീയ അടിത്തറ ഇല്ലെങ്കില്‍ പോലും മറ്റുള്ളവരുമായി ഇടപഴകുന്നത് സാഹചര്യത്തില്‍ അതു ഉണ്ടാകണമെന്ന് നിര്‍ബന്ധം.

അപ്പോള്‍ ധരിച്ചാല്‍ പോരേ എന്ന ചോദ്യത്തിന്

അപ്പോള്‍ ശാസ്ത്രീയമായി മാസ്‌ക് ധരിക്കണമെന്ന് ഉത്തരം

തല്‍ക്കാലം നിയമം അനുസരിക്കുകയെ നിവര്‍ത്തിയുള്ളൂ.

മാസ്‌ക് ഏറെനേരം ധരിച്ച് വണ്ടിയോടിച്ചത് മൂലം കാര്‍ അപകടത്തില്‍ പെട്ടുവെന്ന കഥയ്ക്ക് ശാസ്ത്രീയ അടിസ്ഥാനവുമില്ല.

12 ,18 മണിക്കൂര്‍ വരെ മാസ്‌ക് ധരിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ ,ഒപ്പറേഷന്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഒന്നും സംഭവിക്കുന്നില്ല എന്നോര്‍ക്കണം

ഡോ സുല്‍ഫി നൂഹു



from mangalam.com https://ift.tt/2ZiFKjw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages