ഉംപുന്‍ ചുഴലിക്കാറ്റ്: മരണം 18 ആയി; അയ്യായിരത്തിലേറെ വീടുകള്‍ തകര്‍ന്നു, ബംഗാളില്‍ വ്യാപക നാശനഷ്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 20, 2020

ഉംപുന്‍ ചുഴലിക്കാറ്റ്: മരണം 18 ആയി; അയ്യായിരത്തിലേറെ വീടുകള്‍ തകര്‍ന്നു, ബംഗാളില്‍ വ്യാപക നാശനഷ്ടം

കൊല്‍ക്കൊത്ത/ഭുവനേശ്വര്‍: ഉംപൂന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗളിലും ഒഡീഷയിലും വ്യാപക നാശനഷ്ടം. 18 പേര്‍ക്കാണ് ഇതുവരെ ജീവഹാനിയുണ്ടായിരിക്കുന്നത്. പശ്ചിമ ബംഗാളില്‍ ഇതിനകം 12 മപര്‍ മരണപ്പെട്ടു. ഒഡീഷയിലും ബംഗ്ലാദേശിലും മൂന്നു പേര്‍ വീതവും മരണമടഞ്ഞു. വീടുകള്‍ തകര്‍ന്നും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപതിച്ചുമാണ് മരണം. ബുധനാഴ്ച വൈകിട്ടോടെ ബംഗാള്‍ തിരത്തണഞ്ഞ ഉംപുന്‍ മണിക്കൂറില്‍ 185 കിലോമീറ്റര്‍ മവഗതയില്‍ ആറര മണിക്കൂറോളം ശരിക്കും താണ്ഡവമാടി. ഉംപന്റെ ശക്തി കുറഞ്ഞുവരികയാണെന്നും വൈകാതെ കൊടുങ്കാറ്റായി മാറിയേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഒഡീഷയില്‍ കനത്ത നാശം വിതച്ച് ബംഗാളിലേക്ക് കടന്ന കാറ്റ് സുന്ദര്‍ബാന്‍സ് മേഖലയിലും ബംഗാളിലെ ആറ് തെക്കന്‍ ജില്ലകളിലും നാശം വിതച്ചു. കൊവിഡിനേക്കാള്‍ വലിയ ദുരന്തമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അറിയില്ല. തീരദേശ മേഖല പൂര്‍ണ്ണമായും തകര്‍ന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മൂന്നു തലത്തിലുള്ള നാശങ്ങളാണ് ബംഗാളില്‍ സംഭവിച്ചിരിക്കുന്നത്. ജീവനും സ്വത്തും നഷ്ടപ്പെട്ടതാണ് അതില്‍ ഏറ്റവും വലുത്. അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തകര്‍ന്നു. ഇത് സാധാരണനിലയിലേക്ക് എത്താന്‍ മാസങ്ങള്‍ വേണ്ടിവരും. ജീവിതോപാദികള്‍ നഷ്ടപ്പെട്ടതാണ് മൂന്നാമത്തെ ഘടകമെന്നും മമത പറഞ്ഞൂ. സാഗര്‍ ദ്വീപ്, രാംഗംഗ, ഹിംഗല്‍ഗഞ്ച്, തുടങ്ങിയിടങ്ങളിലാണ് ഏറ്റവും നാശനഷ്ടം. നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ പലയിടത്തും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിസ്ഥിതിയോയ മേഖലയായി സുന്ദര്‍ബന്‍സില്‍ വെള്ളപ്പൈാക്കം ഉണ്ടായി.

ഹൗറയിലും ഹൂഗ്ലിയിലുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. കൊല്‍ക്കൊത്ത അടക്കമുള്ള നഗരങ്ങളില്‍ വൈദ്യുതിബന്ധം താറുമാറായി. മരങ്ങള്‍ വീണ് പലയിടത്തും ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. അതേസമയം, ഉംപുന്റെ ശകതി കുറഞ്ഞുവരികയാണ്. വൈകാതെ കൊടുങ്കാറ്റായി മാറി വടക്ക് വടക്കുകിഴക്കന്‍ മേഖലയിലേക്ക് മാറും.

1999ല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് ഒഡീഷയില്‍ വിനാശം വിതച്ച ചുഴലിക്കാറ്റിനേക്കാള്‍ ഏറെ ഭീകരമാണ് ഉംപുന്‍ എന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ബംഗാള്‍ അഞ്ചു ലക്ഷം പേരെയും ഒഡീഷ ഒന്നര ലക്ഷത്തിലധികം ആളുകളെയും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 1999ലെ ചുഴലിക്കാറ്റില്‍ 10,000 ഓളം പേരാണ് ഒഡീഷയില്‍ കൊല്ലപ്പെട്ടത്. എട്ടു വര്‍ഷത്തിനു ശേഷം ബംഗ്ലാദേശില്‍ വീശിയടിച്ച കാറ്റില്‍ 1,39,000 പേര്‍ മരിച്ചിരുന്നു. 1970ല്‍ ഭോല ചുഴലിക്കാറ്റില്‍ അഞ്ചു ലക്ഷത്തോളം പേര്‍ക്കായിരുന്നു ജീവഹാനിയുണ്ടായത്.



from mangalam.com https://ift.tt/2AL6HC5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages