സത്ന: ഭക്ഷണവിതരണത്തെ ചൊല്ലിയുണ്ടായ തർക്കത്തത്തെത്തുടർന്ന് ട്രെയിനിൽകുടിയേറ്റത്തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി.. തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ ഏർപ്പാട് ചെയ്ത ട്രെയിനിനുള്ളിലാണ് ഒരു കൂട്ടം തൊഴിലാളികൾ തമ്മിൽ അടിപിടിയുണ്ടായത്. ചില തൊഴിലാളികൾക്ക് സംഭവത്തിൽ പരിക്കേറ്റു. മഹാരാഷ്ട്രയിലെ കല്യാണിൽ നിന്ന് ബിഹാറിലേക്ക് പോവുകയായിരുന്ന ട്രെയിൻ മധ്യപ്രദേശിലെ സത്നയിലെത്തിച്ചേർന്നപ്പോഴായിരുന്നു തർക്കമുണ്ടായത്. ട്രെയിനിൽ 1,200 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നു. ആദ്യം വാക്കുതർക്കത്തിലാരംഭിച്ച കലഹം പിന്നീട് അടിപിടിയിലെത്തുകയായിരുന്നു. കംപാർട്ട്മെന്റിൽ 24 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത് കണ്ടതായും എന്നാൽ താനുൾപ്പെടെ ചിലർക്ക് ഭക്ഷണം ലഭിച്ചില്ലെന്നും എല്ലാവരും വിശന്നിരിക്കുകയാണെന്നും അടിപിടിക്കിടെ ഒരു തൊഴിലാളി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. मुंबई के कल्याण से चलकर दानापुर जा रही ट्रेन जब सतना पहुंची तो भूखे मज़दूर आपस में भिड़ गये, #COVID19outbreak का डर ऐसा कि पुलिस बाहर से ही डंडा बजाती रही! @ndtvindia #coronavirusinindia #lockdownextension #lockdownhustle #migrants #migranti @yadavtejashwi @digvijaya_28 pic.twitter.com/HZBCL5Ywid — Anurag Dwary (@Anurag_Dwary) May 6, 2020 സീറ്റുകളിലിരുന്ന തൊഴിലാളികളും കലഹത്തിൽ പങ്ക് ചേർന്ന് പരസ്പരം ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. ചിലർ ബെൽറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. കൊറോണവൈറസ് ഭീതിയെ തുടർന്ന് പ്ലാറ്റ്ഫോമിലുണ്ടായിരുന്ന റെയിൽവെ പോലീസുദ്യോഗസ്ഥർ പുറത്ത് തന്നെ തുടർന്നു. ജനാലക്കുള്ളിലൂടെ തൊഴിലാളികളെ ശാന്തരാക്കാൻ അവർ ശ്രമം നടത്തി. അവസാനം തൊഴിലാളികൾ സ്വയം പിരിഞ്ഞുപോയി. തുടർന്ന് റെയിൽവെ അധികൃതരും പോലീസും ചേർന്ന് തൊഴിലാളികളോട് സംസാരിക്കുകയും അവർ സഹകരിക്കുകയും ചെയ്തതോടെ ഒന്നര മണിക്കൂറിന് ശേഷം ട്രെയിൻ യാത്ര തുടർന്നു. Content Highlights: Migrant Workers Fight Over Food On Train Taking Them Home
from mathrubhumi.latestnews.rssfeed https://ift.tt/2A7icDF
via
IFTTT
No comments:
Post a Comment