കോവിഡ് ലോക്ക്ഡൗണില്‍ നിരവധി കണ്ണീര്‍ വാര്‍ത്തകളും നമുക്കിടയിലേയ്ക്ക് എത്തി. അതെല്ലാം വേര്‍പാടിന്റേതായിരുന്നു.
കണ്ടുനിന്നവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ച അന്തരീക്ഷത്തില്‍ ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍ ഗീതയ്ക്ക് ഭര്‍ത്താവ് വിജയകുമാര്‍ കണ്ണീരോടെ വിടനല്‍കി. കൊല്ലങ്കോട് ആനമാറി വടുകമ്പാടത്ത് കഴിഞ്ഞ ഒന്‍പതിന് ഹൃദയാഘാതം മൂലം മരിച്ച ഗീതയുടെ ചേതനയറ്റ ശരീരം അവസാനമായി ഒന്നുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി
ദുബായില്‍ നിന്നും ശനിയാഴ്ച രാത്രിയാണ് വിജയകുമാര്‍ കൊച്ചി വിമാനത്താവളത്തിലെത്തിയത്.
ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ക്കുശേഷം ആനമാറി കോട്ടയമ്പലത്ത് പൂട്ടിക്കിടക്കുന്ന ഇവരുടെ വീട്ടിലാണ് രാത്രി കഴിച്ചുകൂട്ടിയത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ആരോഗ്യവകുപ്പിന്റെ വാഹനത്തില്‍ ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലെത്തിയാണ് ഗീതയ്ക്ക് യാത്രാമൊഴി നല്‍കിയത്.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ദേശപ്രതിനിധികളും
അടുത്ത ബന്ധുക്കളും ഉള്‍പ്പെടുന്ന കുറച്ചുപേര്‍ മാത്രമായിരുന്നു അന്ത്യ കര്‍മങ്ങള്‍ക്ക് എത്തിയിരുന്നത്. ചടങ്ങുകള്‍ക്കുശേഷം പാലക്കാട്ടെ സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് ക്വാറന്‍ൈന്‍ കാലാവധി പൂര്‍ത്തിയാക്കാനായി വിജയകുമാര്‍ മടങ്ങി.. കണ്ടു നിന്നവരുടെയെല്ലാം കണ്ണു നിറച്ച്.
from mangalam.com https://ift.tt/2TgxjkL
via IFTTT
No comments:
Post a Comment