കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലൈ പ്രവാസികളെ അവരവരുടെ രാജ്യങ്ങള്‍ തിരികെ കൊണ്ടുപോവുകയാണ്. എന്നാല്‍ ഇന്ത്യക്കാര്‍ ഇപ്പോഴും കോവിഡ് ഭീതിയില്‍ കുവൈറ്റിലെ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കഴിയുന്നവരുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാവണന്‍ കണ്ണൂര്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പ് തന്റെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് ഡോ. ജിനേഷ് പി എസ്.
കുറിപ്പിന്റെ പൂര്‍ണരൂപം;
'കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ കുവൈറ്റ് സര്‍ക്കാര്‍ പറഞ്ഞിരുന്നു, പൊതുമാപ്പ് ലഭിക്കുന്നവരെ ഫ്രീയായി കുവൈറ്റ് എയര്‍വെയ്‌സില്‍ ഇന്ത്യയില്‍ എത്തിക്കാമെന്ന്...
അപ്പോള്‍ ഇന്ത്യന്‍സര്‍ക്കാര്‍ പറഞ്ഞത് വേണ്ട ഞങ്ങള്‍ കൊണ്ടുപൊയ്‌ക്കോളാം എന്ന്...
ഒട്ടു മിക്കവാറും എല്ലാ രാജ്യക്കാരും അവരുടെ ആളുകളെ ഒക്കെ നാട്ടിലേക്ക് എത്തിച്ചു കഴിഞ്ഞു. ഇന്ത്യക്കാര്‍ ഇപ്പോഴും കൊറോണ ഭീതിയില്‍ കുവൈറ്റിലെ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കഴിയുകയാണ്, വെളിയില്‍ ഇറങ്ങാന്‍ പോലും കഴിയില്ല.
ഇപ്പോള്‍ മനോരമ ന്യൂസിന്റെ ഒരു വീഡിയോവില്‍ വി. മുരളീധരന്‍ പറയുന്നതുകേട്ടത്: 'അവരുടെ രാജ്യത്ത് നിയമ ലംഘകര്‍ ഉണ്ടേല്‍ അവര്‍ അവരെ ഇവിടെയെത്തിക്കണം'
അടിപൊളി കേന്ദ്രമന്ത്രി !'
എഴുതിയത്: Ravanan Kannur
എത്ര മുന്‍പേ എല്ലാവരും നാട്ടില്‍ എത്തേണ്ടതായിരുന്നു !!!
from mangalam.com https://ift.tt/2Za6zGB
via IFTTT
No comments:
Post a Comment