ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചയാള്‍ ബസ് സ്‌റ്റോപ്പില്‍ മരിച്ചനിലയില്‍; ആശുപത്രിയില്‍ നിന്ന് വിട്ടയച്ച രോഗി മരിച്ചുവീണത് വീട്ടിലേക്കുള്ള വഴിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 17, 2020

ഗുജറാത്തില്‍ കൊവിഡ് സ്ഥിരീകരിച്ചയാള്‍ ബസ് സ്‌റ്റോപ്പില്‍ മരിച്ചനിലയില്‍; ആശുപത്രിയില്‍ നിന്ന് വിട്ടയച്ച രോഗി മരിച്ചുവീണത് വീട്ടിലേക്കുള്ള വഴിയില്‍

അഹമ്മദാബാദ്: കൊവിഡ് ബാധിച്ച് ഗുജറാത്തില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥനെ ബസ് സ്‌റ്റോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഹമ്മദാബാദിലെ റോഹിത് പട്ടേല്‍ കോളനി സ്വദേശി ഗണ്‍പത് വാക്‌വാന (67) ആണ് മരിച്ചത്. മേയ് 10ന് കടുത്ത പനിയും ചുമയും ജലദോഷവും അനുഭവപ്പെട്ട ഗണപതിനെ വീട്ടുകാര്‍ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ എത്തിച്ചു. 13ന് ഇയാളുടെ സ്രവ പരിശോധനയില്‍ കൊവിഡ് ആണെന്ന് കണ്ടെത്തുകയും കുടുംബത്തെ വീട്ടില്‍ ക്വാറന്റൈനില്‍ ആക്കുകയും ചെയ്തു. 15ന് പുലര്‍ച്ചെയാണ്് വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ബസ് സ്‌റ്റോപ്പില്‍ മൃതദേഹം കണ്ടെത്തിയത്.

മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഗണപതിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി വീട്ടുകാര്‍ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി വിജയ് രുപാണി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉയര്‍ത്തുന്നത്. ഒരു വസ്ത്രനിര്‍മ്മാണ ശാലയില്‍ ജോലിക്കാരായ ഗണപതിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെ 108 ആംബഒുലന്‍സ് വിളിച്ചാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് മകന്‍ കീര്‍ത്തി പറയുന്നു. ആശുപത്രിയില്‍ പ്രവേശിച്ച ശേഷം തന്നോട് മടങ്ങിപ്പോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. തനിക്ക് ഫോണ്‍ ഇല്ലാത്തതിനാല്‍ സഹോദരന്റെ മഫാണ്‍ നമ്പര്‍ നല്‍കിയ ശേഷമാണ് മടങ്ങിയത്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഒരു വിവരവും ലഭിച്ചിട്ടില്ല. ആശുപത്രി രേഖകളില്‍ നിന്നാണ് പിതാവിന് കൊവിഡ് ഉണ്ടായിരുന്നുവെന്ന് മനസ്സിലായത്. 14ന് വീട്ടിലെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിക്കുകയും വീടിനു പുറത്ത് സ്റ്റിക്കര്‍ പതിപ്പിക്കുകയുമായിരുന്നു.

പിറ്റേന്ന് രാവിലെ ഒമ്പത് മണിയോടെ സഹോദരന്‍ ധര്‍മ്മേന്ദ്രയെ വിളിച്ച പോലീസുകാരാണ് പിതാവ് മരിച്ച വിവരം അറിയിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെ ബസ് സ്‌റ്റോപ്പില്‍ മരിച്ചുകിടന്ന ഗണപതിനെ ഒരു ഗാര്‍ഡാണ് കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.

വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ഡ് ചെയ്ത വീട്ടില്‍ വിശ്രമിക്കാന്‍ നിര്‍ദേശിച്ച് അധികൃതര്‍ ഗണപതിനെ വീട്ടിലേക്ക് അയക്കുകയായിരുന്നു. അഹമ്മദാബാദ് മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ബസില്‍ കയറിയ ഗണപതിനെ ബസ് സ്‌റ്റോപ്പിനു മുന്‍പ് ഇറക്കിവിടുകയായിരുന്.

മേയ് 14ന് നടത്തിയ പരിശോധനയില്‍ ഗണപതിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും എക്‌സ്‌റേയിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ വിട്ടയച്ചതെന്നും ആശുപത്രിി സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.എം.എം പ്രഭാകര്‍ പറഞ്ഞു. ജനസാന്ദ്രതയേറിയ മേഖല ആയതിനാലാണ് ഇവരുടെ വീടിനു കുറച്ചകലെ ബസില്‍ നിന്ന് ഇറക്കിവിട്ടതെന്നും ഓഫീസര്‍ പറഞ്ഞു.



from mangalam.com https://ift.tt/3dYu21I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages